You are here
Home > Entertainment > ഇവന്‍ ഇരയായി, എന്നാൽ ലോകമറിഞ്ഞത് മറ്റൊന്ന്..! ‘യുവേഴ്സ് ഷെയിംഫുള്ളി 2’ വൈറലായി ഒരു തമിഴ് ഹ്രസ്വചിത്രം..!!

ഇവന്‍ ഇരയായി, എന്നാൽ ലോകമറിഞ്ഞത് മറ്റൊന്ന്..! ‘യുവേഴ്സ് ഷെയിംഫുള്ളി 2’ വൈറലായി ഒരു തമിഴ് ഹ്രസ്വചിത്രം..!!

ആവശ്യത്തിനും അനാവശ്യത്തിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരു തലമുറയാണ് ഇപ്പോഴുള്ളത് നല്ല കാര്യങ്ങൾ കൂടാതെ സോഷ്യൽ മീഡിയ ദുരുപയോഗങ്ങളും ഇപ്പോൾ വ്യാപകമാകുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് യുവേഴ്സ് ഷെയിം ഫുളളി 2 എന്ന ഹ്രസ്വചിത്രമാണ്. പെൺകുട്ടികൾ മാത്രമല്ല പുരുഷന്മാരും സോഷ്യൽ മീഡിയ ചതി കുഴികളിൽ അകപ്പെട്ടാറുണ്ട്. സ്ത്രീ പീഡത്തിന്റെ മറവിൽ ഇരയായ ഒരു ചെറുപ്പക്കാരന്റെ ജീവിതകഥയാണ് ഈ ഹ്രസ്വചിത്രം ചർച്ച ചെയ്യുന്നത്.

സിനിമയുടെ ഇതിവൃത്തം ഇങ്ങനെ… കാബ് ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി പരാതി നല്‍കുന്നു. പെണ്‍കുട്ടിയുടെ വാക്ക് ഏറ്റെടുത്ത സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അത് വ്യാപകമായി പ്രചരിക്കുന്നു. നിരപരാധിയായ അയാള്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. സമീപകാലത്ത് നടന്ന ചില സംഭവങ്ങളാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് സംവിധായകന്‍ പറയുന്നു.

വിഘ്നേഷ് കാത്തിക് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ സൗന്ദര്യബാല നന്ദകുമാര്‍, മാധവി, വിഘ്‌നേഷ് കാര്‍ത്തിക് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത്. യുവേഴ്‌സ് ഷെയിംഫുള്ളി എന്ന ഹിറ്റ് ഹ്രസ്വചിത്രത്തിന്റെ രണ്ടാംഭാഗമാണ് യുവേഴ്‌സ് ഷെയിംഫുള്ളി 2. പെണ്‍ഭ്രൂണഹത്യക്കെതിരേയുള്ള ശക്തമായ സന്ദേശമാണ് ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചിരുന്നത്.

Leave a Reply

Top