You are here
Home > Entertainment > മമ്മൂട്ടിയുടെ ‘യാത്ര’ തെലുങ്ക് ഡബ്ബിങ് വീഡിയോ പുറത്തിറങ്ങി..!!

മമ്മൂട്ടിയുടെ ‘യാത്ര’ തെലുങ്ക് ഡബ്ബിങ് വീഡിയോ പുറത്തിറങ്ങി..!!

26 വർഷങ്ങൾക്ക് ശേഷം തെലുങ്കിൽ പുറത്തു വരുന്ന മമ്മൂട്ടി ത്രമാണ് യാത്ര. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്കും ട്രൈലറുകൾക്കുമെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി തെലുങ്ക് സംസാരിക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രം കാത്തിരിക്കുന്നത്. ഫെബ്രുവരി 8 ന് യാത്ര തീയറ്ററുകളിലെത്തും.

Leave a Reply

Top