You are here
Home > Entertainment > 25 കോടി കളക്ഷനുമായി വിജയ് സൂപ്പർ..!! ജനുവരി മാസത്തിലെ ഒരേ ഒരു ഹിറ്റ്..!!

25 കോടി കളക്ഷനുമായി വിജയ് സൂപ്പർ..!! ജനുവരി മാസത്തിലെ ഒരേ ഒരു ഹിറ്റ്..!!

മലയാളത്തിലെ ഭാഗ്യ ജോഡിയാണ്‌ തങ്ങൾ എന്ന് തെളിയിച്ചു കൊണ്ട് മുന്നേറുകയാണ് ജിസ് ജോയ് – ആസിഫ് അലി ടീം. ഇവർ ഒന്നിച്ച മൂന്നാമത്തെ ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രവും മികച്ച വിജയം നേടിയെടുത്തു കഴിഞ്ഞു. പുതിയ വർഷത്തിലെ ആദ്യ മാസത്തെ മലയാളത്തിലെ ഏക സൂപ്പർ ഹിറ്റാണ് ഈ ഫാമിലി കോമഡി കോമഡി എന്റെർറ്റൈനെർ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ചോയ്സ് ആയി മാറി കഴിഞ്ഞ ഈ ചിത്രം കേരളത്തിന് പുറത്തും മികച്ച വിജയം തന്നെയാണ് നേടുന്നത്. ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയെടുത്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നുണ്ട്.

25 കോടി രൂപയാണ് ചിത്രം ഒരു മാസം കൊണ്ട് നേടിയത്. ചിത്രത്തിൻറെ സാറ്റലൈറ്റ് റൈറ്റ്സും ഓവർസീസ് റൈറ്റ്സും റെക്കോർഡ് തുകക്കാണ് വിറ്റു പോയത്. ആസിഫ് അലിയുടെ കരിയറിലെ റെക്കോർഡ് ആണ് ഇത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ ലക്ഷ്മി അഭിനയിച്ച ചിത്രമാണിത്. തുടർച്ചയായ നാലാമത്തെ വിജയം ആണ് ഈ ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി നേടിയെടുത്തിരിക്കുന്നതു. സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ബാലു വർഗീസ്, ജോസെഫ് അന്നംക്കുട്ടി , ശാന്തി കൃഷ്ണ, ദേവൻ എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രിൻസ് ജോര്ജും ദൃശ്യങ്ങൾ നൽകിയത് റെനഡിവെയുമാണ്. ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും രതീഷ് രാജിന്റെ എഡിറ്റിംഗ് മികവും ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായകമായി വന്നിട്ടുണ്ട്.

Leave a Reply

Top