You are here
Home > Entertainment > സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ മണിച്ചിത്രത്താഴിലെ ആ ട്രോള്‍ വീഡിയോയുടെ എഡിറ്റര്‍..!!

സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ മണിച്ചിത്രത്താഴിലെ ആ ട്രോള്‍ വീഡിയോയുടെ എഡിറ്റര്‍..!!

കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് രസകരമായ ഒരു ട്രോള്‍ വീഡിയോ. റസലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നകുലന്‍ എന്ന കഥാപാത്രമാക്കി മാറ്റിയ ഈ ട്രോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. വീഡിയോ കണ്ടപാടേ ഈ ട്രോള്‍ വീഡിയോയുടെ എഡിറ്ററെ തിരഞ്ഞവരുടെ എണ്ണവും ചെറുതല്ല.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഈ ട്രോള്‍ വീഡിയോയുടെ എഡിറ്ററായ അജ്മലിനെക്കുറിച്ച് സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.
കുറിപ്പ് വായിക്കാം

ദേ ഇതാണ് ആ ‘മൊതല്’

‘എജ്ജാതി എഡിറ്റിംഗ്’.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും
അടുത്തിടെ വൈറല്‍ ആയ പല വീഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു.

ദേ ഇതാണ് ആ മൊതല്. അജ്മല്‍. ചങ്ങനാശ്ശേരിക്കാരന്‍.
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റര്‍. ഒരു ഒന്നൊന്നര മൊതല്.

സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മല്‍.
മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ followers ആണ്.

‘ajmalsabucuts’ എന്ന് വാട്ടര്‍ മാര്‍ക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാല്‍ അവര്‍ക്ക് അറിയാം തലതല്ലി ചിരിക്കാന്‍, അമ്പരപ്പോടെ ആസ്വദിക്കാന്‍ എന്തോ അതിലുണ്ടെന്ന്.

ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ (script writer) കൊച്ചിയിലെ വീട്ടില്‍ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരില്‍ കണ്ടു.

‘ഗംഗ എവിടെ പോകുന്നു’
‘അല്ലിക്ക് ആഭരണം എടുക്കാന്‍ പോണെന്നു നകുലേട്ടനോട് ഞാന്‍ പറഞ്ഞിരുന്നതല്ലേ’
‘ഗംഗ പോകണ്ട’
‘അതെന്താ ഞാന്‍ പോയാല്.
വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ..
…. അയോഗ്യ നായേ, ഉന്നൈ കൊന്ന്, രക്തത്തെ കുടിച്ച്…

നടി ശോഭനയെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മല്‍ അവസാനം ചെയ്തത്.
World wrestling star ‘Big Show’ ഈ ഡയലോഗ് പറഞ്ഞു കിടുക്കി.

അജ്മല്‍ 48ഓളം വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷെ ഇതുവരെ കൈ കൊടുത്തിട്ടില്ല.

Leave a Reply

Top