You are here
Home > Latest News > ഇടിക്കൂട്ടിലെ വിസ്‌മയം ‘ദ് റോക്ക്’ അന്തരിച്ചോ? ബിബിസിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിത… Read more at: https://www.asianetnews.com/fact-check-news/truth-behind-the-death-news-of-dwayne-johnson-q12nj3

ഇടിക്കൂട്ടിലെ വിസ്‌മയം ‘ദ് റോക്ക്’ അന്തരിച്ചോ? ബിബിസിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിത… Read more at: https://www.asianetnews.com/fact-check-news/truth-behind-the-death-news-of-dwayne-johnson-q12nj3

വാഷിങ്ടണ്‍: വിഖ്യാത അമേരിക്കന്‍ നടനും നിര്‍മ്മാതാവും റെസ്‍ലിങ് താരവുമായ ഡ്വെയന്‍ ജോണ്‍സന്‍റെ മരണവാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ‘ദ റോക്ക്’ എന്ന വിളിപ്പേരുള്ള ഡ്വെയ്ന്‍ അന്തരിച്ചെന്ന വാര്‍ത്തകള്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ മറ്റൊന്നാണ്.

ഭയാനകമായ ഒരു സ്റ്റണ്ടിനിടെ പരാജിതനായ 47-കാരന്‍ ‘ദ റോക്ക്’, ഡ്വെയ്ന്‍ അന്തരിച്ചു എന്നാണ് ബിബിസി ന്യൂസിന്‍റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്. ഡ്വെയ്ന്‍ ജോണ്‍സണ്‍ (1972-2019) എന്നെഴുതിയതിന് മുകളില്‍ ആര്‍ഐപി (റെസ്റ്റ് ഇന്‍ പീസ്) എന്നും ചേര്‍ത്തിരിക്കുന്നു. ഡ്വെയ്ന്‍ ജോണ്‍സന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ബിബിസിയുടേതെന്ന് തോന്നിപ്പിക്കുന്നതാണ് ലിങ്ക്. ചിത്രത്തില്‍ ബിബിസിയുടെ ലോഗോയും അടങ്ങിയിട്ടുണ്ട്. ഡ്വെയ്നെ രക്ഷപ്പെടുത്തുന്നതില്‍ സ്റ്റണ്ട് ക്രൂ പരാജയപ്പെട്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

Leave a Reply

Top