You are here
Home > Entertainment > ടോവിനോ തോമസിന്റെ 2019 ലെ ആദ്യ ചിത്രം ലൂക്ക ആരംഭിച്ചു; ചിത്രത്തിൽ താരം എത്തുന്നത് വ്യത്യസ്ത ലുക്കിൽ..

ടോവിനോ തോമസിന്റെ 2019 ലെ ആദ്യ ചിത്രം ലൂക്ക ആരംഭിച്ചു; ചിത്രത്തിൽ താരം എത്തുന്നത് വ്യത്യസ്ത ലുക്കിൽ..

ഒരുപിടി വിജയ ചിത്രങ്ങളുമായി മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ലൂക്ക. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രം നവാഗതനായ അരുണ്‍ ബോസാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൊവിനോ തോമസ് തന്നെയായിരുന്നു സിനിമയുടെ പൂജാ ചിത്രങ്ങള്‍ പങ്കുവെച്ചത്. അഹാന കൃഷ്ണയാണ് ഇത്തവണ ടൊവിനോയുടെ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിനായി അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

Leave a Reply

Top