You are here
Home > Entertainment > സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്സിന് വേണ്ടി പടവെട്ടാൻ നിവിൻ പോളി…!!

സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്സിന് വേണ്ടി പടവെട്ടാൻ നിവിൻ പോളി…!!

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ചു, ചലച്ചിത്രതാരം സണ്ണി വെയ്ൻ നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു . പടവെട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ലവ് ആക്ഷൻ ഡ്രാമക്കും തുറമുഖത്തിനും ശേഷം നിവിൻ പോളി നായകനാകുന്ന ചിത്രം ആണിത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരഭം നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്തിലൂടെ ആണ് ഇതിനു മുൻപ് ലിജു കൃഷ്ണയും സണ്ണി വെയ്നും ഒന്നിച്ചത് . നാഷണൽ ലെവലിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ഒരു നാടകമായിരുന്നു മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്ത്. സണ്ണി വെയ്‌നും നിവിൻ പോളിയും ലിജു കൃഷ്ണയും ഒന്നിക്കുമ്പോൾ ‘പടവെട്ട്’ മലയാളി സിനിമ പ്രേക്ഷകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു..

Leave a Reply

Top