You are here
Home > Entertainment > സഖാവിനു ശേഷം പുതിയ ചിത്രവുമായി സിദ്ധാര്‍ഥ് ശിവ; നായികാനായകന്മാരായി ആസിഫും പാര്‍വതിയും

സഖാവിനു ശേഷം പുതിയ ചിത്രവുമായി സിദ്ധാര്‍ഥ് ശിവ; നായികാനായകന്മാരായി ആസിഫും പാര്‍വതിയും

സഖാവ് എന്ന നിവിന്‍ പോളി ചിത്രത്തിനു ശേഷം പുതിയ ചിത്രവുമായി സിദ്ധാര്‍ഥ് ശിവ. ചിത്രത്തില്‍ ആസിഫ് അലി നായകനായെത്തുമ്പോള്‍ നായകയായി പാര്‍വതി എത്തുന്നു. ടേക്ക് ഓഫിനും ഉയരെയ്ക്കും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാകുമിത്. നവാഗതനായ മനു അശോകിന്റെ ഉയിരേ എന്ന ചിത്രത്തിന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ.

നൂറ്റൊന്നു ചോദ്യങ്ങള്‍ എന്ന് ചിത്രവുമായാണ് നടനുംകൂടിയായ സിദ്ധാര്‍ഥ് ശിവ സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ആ ചിത്രത്തിലൂടെ ഏറ്റവും മികച്ച സംവിധായകനുള്ള ആ വര്‍ഷത്തെ അവാര്‍ഡ് സിദ്ധാര്‍ഥ് സ്വന്തമാക്കി. നിവിന്‍ പോളിയെ നായകനാക്കി സഖാവ് എന്ന ചിത്രമാണ് സിദ്ധാര്‍ഥ് അവസാനമായി സംവിധാനം ചെയ്തത്. ജയസൂര്യ നായകനായെത്തി പ്രേതം 2 വില്‍ ഒരു പ്രധാന വേഷത്തില്‍ സിദ്ധാര്‍ഥ് എത്തിയിരുന്നു.

മാര്‍ച്ചില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മ്മാണം ബെന്‍സി പ്രൊഡക്ഷന്‍സ് ആണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

Leave a Reply

Top