You are here
Home > Latest News > ആരാണ് ശ്രീകുമാർ മേനോൻ..? എന്താണ് ശ്രീകുമാർ മേനോൻ..!!

ആരാണ് ശ്രീകുമാർ മേനോൻ..? എന്താണ് ശ്രീകുമാർ മേനോൻ..!!

മലയാള സിനിമയുടെ ചരിത്രത്തിൽ അപവാദങ്ങളും ആക്രോശങ്ങളും ആക്ഷേപങ്ങളും യഥേഷ്ടം ഏറ്റു വെങ്ങേണ്ടി വന്നിട്ടും തള്ളി പറഞ്ഞവർ തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ആദ്യ സിനിമ. ഒരു പക്ഷേ ” ഒടിയൻ ” എന്ന സിനിമയെ അങ്ങനെ തന്നെ ആയിരിക്കും ചരിത്രം ഓർമിക്കുക . നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം ഒതുങ്ങേണ്ട ഒടിയൻ പോലെ ഒരു കഥയെ 30/35 കോടി മുടക്കി സിനിമയാക്കി ഇന്ത്യയിൽ ചർച്ചാവിഷയമാക്കി / ട്രന്ണ്ട് ആക്കി മാറ്റി , റിലീസിന് മുന്നേ സിനിമയുടെ മുടക്കുമുതൽ തിരിച്ചു പിടിക്കുന്ന വിധം മാർക്കെറ്റ് ചെയ്തു ലോകം മുഴുവൻ ഒരേ സമയം റിലീസ് ചെയ്യാന് കഴിയുന്ന വൻ സംഭവം ആക്കാൻ കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല.

അവിടെയാണ് ആരാണ് ശ്രീകുമാർ എന്നും മലയാള സിനിമക്ക് ശ്രീകുമാർ നൽകിയ സംഭാവന എന്താണ് എന്നും നമ്മൾ മനസ്സിലാക്കേണ്ടത്. മലയാളത്തിന്റെ ഏറ്റവും വലിയ താരം ആയ മോഹൻലാൽ അഭിനയിച്ചിട്ട് പോലും വന്നതും പോയതും പോലും ആരുമറിയാതെ പോയ നിരവതി നല്ല സിനിമകൾ നമുക്കുണ്ട് . അതിന്റെ എല്ലാം കാരണം ഫാൻസ്‌ അല്ലാത്ത സാദാരണ സിനിമ പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിയില്ല എന്നതാണ്. അവിടെയാണ് ലോകത്തിന്റെ ഓരോ മുക്കിലും ഓണം കേറാ മൂലയിലും ജീവിക്കുന്ന മലയാളികളിലേക്ക് പോലും ഒടിയൻ എന്ന സിനിമയെ കുറിച്ചുള്ള വാർത്തകൾ ചെന്നെത്തിയതും സിനിമ തിയേറ്ററിൽ പോയി കാണാത്തവർ പോലും ഒടിയൻ റിലീസ് ആകാൻ കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാക്കിയതും.

അത്ര മഹത്തായ രീതിയിൽ ഒടിയൻ എന്ന സിനിമയെ ഒരു മികച്ച ഉല്പന്നമാക്കി മാർക്കറ്റ് ചെയ്തു മോഹൻലാൽ എന്ന മലയാളത്തിന്റ ഏറ്റവും വലിയ താരത്തെ ഒരു വൻ ഇന്ത്യൻ ബ്രാൻഡാക്കി മാറ്റുന്ന വിധം അതിന്റെ വിജയസാധ്യതകൾ 100% ഉറപ്പിച്ചു കൊണ്ടാണ് ഒടിയൻ സ്‌ക്രീനിൽ അവതരിച്ചത്. അതുകൊണ്ടു തന്നെ ഇന്ന് വരെ രജനി-ശങ്കർ സിനിമയ്ക്കോ ബാഹുബലി 2- വിനോ മാത്രം നേടിയെടുക്കാൻ കഴിഞ്ഞ വിധം ഉഗ്രൻ പ്രീ റിലീസ് ബുക്കിങ്ങും ഹൈപ്പും ബിസ്സിനസ്സും ലോകം എമ്പാടും ക്രിയേറ്റ് ചെയ്യാൻ ഒടിയൻ എന്ന സിനിമക്ക് കഴിഞ്ഞു.

മുൻപ് കാലത് ഒരു മലയാളം സിനിമ റിലീസ് ആയി ആഴ്ചകൾക്ക് ശേഷം പുറംലോകത് എത്തിയിരുന്നത് എങ്കിൽ അതുപോലെ തന്നെ
ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം റിലീസ് ചെയ്യേണ്ടുന്ന ഒരു സാദാരണ സിനിമ, വ്യവസായത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഒരെ സമയം തിരുവനന്തപുരത്തും ദുബായിലും അമേരിക്കയിലും ലണ്ടനിലും നൈജീരിയയിലും സിംഗപ്പൂരിലും സൗദിയിലും ഉഗാണ്ടയിലും എന്നല്ല മലയാളികൾ വസിക്കുന്ന 32 ഓളം രാജ്യങ്ങളിൽ അവരുടെ അഭിമാന ചിത്രമായി റിലീസ് ചെയ്യാൻ കഴിഞ്ഞു എന്നത് ഒരു ചെറിയ നേട്ടമായി നമ്മൾ കാണരുത്. ഹിന്ദി തമിഴ് ബിഗ് ബഡ്ജറ്റ് സിനിമകൾ മാത്രം നേടിയെടുത്തിരുന്ന ആ സൗഭാഗ്യം മലയാളത്തിന് തുറന്നു തന്നത് ഒടിയൻ എന്ന സിനിമയുടെ സംവിധായകൻ ആയ ശ്രീകുമാർ മേനോൻ ആണ് . ഇന്നുവരെ ഒരു മലയാള സിനിമയും കാണാത്ത വിധം വമ്പൻ പ്രമോഷൻ വർക്കുകളുമായാണ് ഒടിയൻ ലോക മലയാളികൾക്ക് ഇടയിൽ ചർച്ച ആയത്. മലയാളവും തമിഴും തെലുഗുമായി ലോകമൊട്ടാകെ ഒരേ സമയം റിലീസ് ആയ ആദ്യ സിനിമ എന്ന നെറ്റിപ്പട്ടം ഇനി ഒടിയനു മാത്രം അവകാശപ്പെട്ടതാണ് .

ശ്രീകുമാർ മേനോൻ എന്ന ആ മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക് ഉള്ള പ്രതിഫലം ആകണം ഫാൻസും ഹേറ്റേഴ്സും കൈ കോർത്ത് പിടിച്ചു നെഗറ്റീവ് സ്‌പ്രെഡ്‌ ചെയ്തിട്ടും വ്യക്തിപരമായി ആക്ഷേപിച്ചിട്ടും സംഖടിത ശക്തികൾ കൂട്ടം ചേർന്ന് ആക്രമിച്ചിട്ടും ഒടിയൻ എന്ന സിനിമ കുടുമ്പപ്രേക്ഷകർ രണ്ടു കയ്യും നീട്ടി ഏറ്റെടുത്തതും ഇക്കൊല്ലത്തെ ഏറ്റവും വലിയ പണം വാരി സിനിമയായി മുന്നേറുന്നതും. നാളെ മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകൻ ആയി ഇന്ത്യ മുഴുവൻ അറിയപ്പെടാൻ അർഹത ഉള്ള വ്യക്തിയാണ് ശ്രീകുമാർ മേനോൻ. ഇതിഹാസമായ മഹാഭാരത കഥ രണ്ടാമൂഴത്തെ 1000 കോടി മുടക്കി സിനിമയാക്കാൻ ശ്രീകുമാറിന് കഴിഞ്ഞാൽ ഇംഗ്ളീഷും ചൈനയും ജപ്പാനും കൊറിയനും റഷ്യനും കണ്ടു ആവേശം കൊള്ളും വിധം ശ്രീകുമാർ മേനോൻ ലോകം മുഴുവൻ അതിനെ തരംഗം ആക്കും എന്ന് ഉറപ്പാണ് .

MT വാസുദേവൻ നായർ എന്ന മലയാളത്തിന്റെ മഹാനായ എഴുത്തു കാരൻ അല്പം കൂടി ചിന്തിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു . ശ്രീകുമാറിന് അല്പം കൂടി സാവകാശം നൽകണം. ഈ സിനിമക്ക് വേണ്ടി അയാൾ നടത്തിയ കഷ്ടപ്പാടുകൾ കണ്ടില്ല എന്ന് നടിച്ചാൽ അതൊരു ദൈവനിന്ദ ആയിപ്പോകും. ഒരുപക്ഷെ ശ്രീകുമാറിൽ നിന്നും രണ്ടാമൂഴം എന്ന സ്ക്രിപ്റ്റ് തിരിച്ചു വാങ്ങി 50-100 കോടിക്ക് മറ്റൊരാൾക്ക് നൽകിയാലും അത് സിനിമയാക്കാൻ കഴിയും. പക്ഷെ മഹാഭാരതകഥയും യുദ്ധവും സിനിമയാക്കുമ്പോൾ അതൊരു കോംപ്രമൈസോടെ കുറഞ്ഞ പൈസക്ക് തട്ടി കൂട്ടിയാൽ ലോകം അറിയേണ്ടുന്ന ഒരു അത്ഭുത സൃഷ്ട്ടി വികലം ആയിപോകാൻ ആണ് സാധ്യത. അങ്ങനെ ഒരു തട്ടിക്കൂട്ട് 50 /100 കോടിയുടെ രണ്ടാമൂഴം അല്ല ശ്രീകുമാർ മേനോൻ പ്ലാൻ ചെയ്തിരുന്നത് എന്ന് വ്യക്തമാണ് . അങ്ങനെ ആയിരുന്നു എങ്കിൽ അത് ഒടിയൻ എന്ന സിനിമക്ക് മുന്നേ ആകാമായിരുന്നു.

രണ്ടാമൂഴം എന്ന സിനിമ ഒരിക്കലും മലയാളത്തിന് താങ്ങാൻ കഴിയുന്ന ഒന്നല്ല . മഹാഭാരത യുദ്ധവും അതിന്റെ പെർഫെക്ഷനും ഒരു പക്ഷെ ഇന്ത്യൻ സിനിമക്ക് പോലും താങ്ങാൻ പറ്റുന്ന ബഡ്ജറ്റിൽ ഒരുക്കാൻ പറ്റുന്ന ഒന്നല്ല . എന്നിട്ടും തനിക്കതിനു കഴിയും എന്ന ഉറച്ച വിശ്വാസത്തിൽ 50 കോടി പോലും മുടക്കി ഒരു മലയാള സിനിമ പിടിക്കാൻ പ്രൊഡ്യൂസേഴ്‌സ് തയ്യാറാകാത്ത ഇക്കാലത്തു 1000 കോടി രൂപ മുടക്കാൻ ഒരു പ്രൊഡ്യൂസറെ കണ്ടെത്തി ലോക സിനിമയാക്കി രണ്ടാമൂഴം യാഥാർഥ്യം ആക്കാൻ മുന്നിട്ടിറങ്ങിയ ശ്രീകുമാറിന് താങ്കൾ രണ്ടാമൂഴം എന്ന ഇതിഹാസ സ്ക്രിപ്റ്റ് കൈ മാറിയിരിക്കുന്നത് ഒരിക്കലും വെറുതെ ആകില്ല. അത് അർഹിക്കുന്ന കൈകളിൽ തന്നെയാണ് താങ്കൾ നൽകിയിരിക്കുന്നത് .

അത് മലയാളത്തിന്റെ അല്ല ഇന്ത്യയുടെ അഭിമാനമാക്കി ലോക അത്ഭുത സിനിമയാക്കാൻ ശ്രീകുമാർ മേനോന് കഴിയും . അതിനു ആ മനുഷ്യന് വേണ്ടത് mt വാസുദേവൻ നായർ എന്ന ലോകം കണ്ട മികച്ച എഴുത്തുകാരന്റെ സപ്പോർട്ടും മോഹൻലാൽ എന്ന ലോകാത്ഭുതവും 1000 കോടി മുടക്കാൻ തയ്യാറായ പ്രൊഡ്യൂസറും കൂടെ ഉണ്ടായാൽ മാത്രം മതി . അദ്ദേഹത്തെ നമ്മൾ തളർത്തരുത്.
തമിഴ് സിനിമക്ക് ശങ്കർ എങ്ങനെ ആണോ മുതൽ കൂട്ടായത് തെലുങ് സിനിമക്ക് രാജമൗലി എങ്ങനെ ആണോ അഭിമാനം ആയത് അതിലും ഒകെ മുകളിൽ ആയിരിക്കും ശ്രീകുമാർ മേനോൻ എന്ന ഈ മനുഷ്യൻ മലയാള സിനിമയെ കൊണ്ടെത്തിക്കാൻ പോകുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ഡയറക്റ്റർ എന്ന പേരെടുത്ത ശങ്കർ സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി 400കോടി ബഡ്ജറ്റിൽ ഒരുക്കിയ 2.0 എന്ന കാമ്പില്ലാത്ത കർട്ടൂൺ നാടകം കണ്ട കണ്ണ് കൊണ്ട് നമ്മൾ 30 കോടിയുടെ ഒടിയൻ കാണണം . കാശ് വാരി എറിഞ്ഞു കാമ്പില്ലാത്ത വെറൂം തട്ടിക്കൂട്ട് ദൃശ്യ വിസ്മയം സൃഷ്ടിക്കുന്ന ഒരു സംവിധായൻ ആകില്ല ശ്രീകുമാർ എന്ന് ഒടിയൻ അടിവരയിട്ടു ഉറപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഓരോ മലയാള സിനിമ പ്രേമികളും അദ്ദേഹത്തെ സപ്പോർട് ചെയ്തു നില കൊള്ളണം . 40 വർഷമായി തന്റെ ശരീര സൊന്ദര്യത്തെ ശ്രദ്ധിക്കാത്ത മോഹൻലാൽ എന്ന മഹാനടനെ / മലയാളം കണ്ട ഏറ്റവും വലിയ സൂപ്പർ താരത്തെ ഫിറ്റ്നസ് നേടിയ ഒരു പുതിയ മോഹൻലാൽ ആക്കി ഒറ്റ വർഷം കൊണ്ട് മാറ്റിയെടുക്കാൻ കഴിഞ്ഞു എങ്കിൽ ശ്രീകുമാർ മേനോൻ #ഒരുസാദാരണസിനമപിടുത്തക്കാരൻമാത്രംഅല്ലഎന്ന് മോഹൻലാൽ ഫാൻസും മനസ്സിലാക്കേണ്ടിയിരിക്കുന്നു .

ഒടിയൻ എന്ന സിനിമക്ക് വേണ്ടി കാത്തിരുന്ന മോഹൻലാൽ ഫാൻസ്‌ തന്നെ മാസ്സ് സിനിമയല്ല എന്ന കാരണത്താൽ ഒടിയൻ എന്ന സിനിമയെ മോശമായി ചിത്രീകരിച്ചു ഡിഗ്രേയ്‌ഡ്‌ ചെയ്തത് ഒരുകാലത്തും മറക്കാൻ കഴിയുന്നതുമല്ല. ഒരു നല്ല മോഹൻലാൽ സിനിമ വിജയിക്കാൻ മോഹൻലാൽ ഫാൻസിന്റെ ആവശ്യം ഇല്ല എന്നും വീണ്ടും ഒടിയൻ തെളിയിച്ചു. അതുകൊണ്ടു തന്നെ ശ്രീകുമാർ മേനോൻ എന്ന മനുഷ്യൻ ഒടിയൻ എന്ന സിനിമക്ക് വേണ്ടി നടത്തിയ പ്രമോഷനുകളും കഷ്ടപ്പാടുകളും പോസിറ്റിവായി കണ്ടു കൊണ്ട് എന്തെങ്കിലും ചെറിയ പോരായ്മകൾ വന്നിട്ടുണ്ട് എങ്കിൽ പോലും അദ്ദേഹത്തിന് വേണ്ടുന്ന സ്‌പോർട് കൊടുക്കേണ്ടത് മോഹൻലാൽ ഫാന്സിന്റെയും ഓരോ മലയാള സിനിമ പ്രേക്ഷകരുടെയും കടമയാണ്.

പലരും മികച്ച സിനിമകൾ എന്ന നിലയിൽ സിനിമകൾ പ്രമോട്ട് ചെയ്തു വളരെ വികലമായ സൃഷ്ടികൾ നമുക്ക് തന്നിട്ടുണ്ട് .പക്ഷെ ശ്രീകുമാർ മേനോൻ ഒരിക്കലും നമുക്ക് ഒരു മോശം സിനിമ തന്നില്ല . ലോക ക്‌ളാസ്സിക് ഒന്നുമല്ല ഒടിയൻ എങ്കിലും കഴിഞ്ഞ 10 വർഷത്തിൽ നമ്മൾ കണ്ട ഏറ്റവും നല്ല മോഹൻലാൽ സിനിമകളിൽ ഒന്നാണ് ഒടിയൻ. വ്യക്തിവൈരാഗ്യത്തിന്റെയും ഈഗോ ക്ലാഷിന്റെയും പേരിൽ കഥകൾ മെനയുന്നവരുടെ കൂടെ കൂടി നമ്മൾ അദ്ദേഹത്തെ അകറ്റി നിർത്തരുത് , അവഗണിക്കരുത് പരിഗണിക്കണം – നമ്മുടെ നെഞ്ചോട് ചേർത്ത് നിർത്തണം. സന്തോഷത്തോടെ – സ്നേഹത്തോടെ.

ദാവൂദ് ( നടനവിസ്മയം ഗ്രൂപ് )

Leave a Reply

Top