You are here
Home > Entertainment > അറ്റ്ലിയുടെ ഓഫീസിൽ ഷാറൂഖ് ഖാൻ.. ബോളിവുഡ് റീമെയ്ക്കോ അതോ വിജയ് ചിത്രത്തിൽ ഗസ്റ്റ് റോളോ ?

അറ്റ്ലിയുടെ ഓഫീസിൽ ഷാറൂഖ് ഖാൻ.. ബോളിവുഡ് റീമെയ്ക്കോ അതോ വിജയ് ചിത്രത്തിൽ ഗസ്റ്റ് റോളോ ?

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയുടെ ദളപതി 63 ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മെര്‍സലിനു ശേഷമുളള ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമ ദീപാവലിക്കാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഷാരൂഖില്‍ നിന്നോ അറ്റ്‌ലീയുടെ ഭാഗത്തുനിന്നോ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

പക്ഷെ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചെന്നൈ കൊൽക്കത്ത ഐപിഎൽ മത്സരത്തിൽ ഇരുവരും സ്റ്റേഡിയത്തിൽ ഒപ്പം ഇരുന്നു കളി ആസ്വദിക്കുന്ന ചിത്രവും, ഇന്ന് രാവിലെ അറ്റ്ലീയുടെ ഓഫീസിൽ ഷാരൂഖ് എത്തിയ ചിത്രവും വന്നതോട് കൂടി വിജയ് – അറ്റ്ലീ ചിത്രത്തിൽ ഷാരൂഖ് അഭിനയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. അതോ അറ്റലീയുമായി ഷാരൂഖിന്റെ ഹിന്ദി ചിത്രമാണോ അണിയറയിൽ ഒരുങ്ങുന്നത് എന്നും വാർത്തകൾ വരുന്നുണ്ട്.

എന്തായാലും കാത്തിരിക്കാം ഷാരൂഖിന്റെ തമിഴ് ചിത്രത്തിനായി അല്ലെങ്കിൽ അറ്റ്ലീയുടെ ബോളിവുഡ് ചിത്രത്തിനായി.

Leave a Reply

Top