You are here
Home > Videos > സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആയ ‘റൗഡി ബേബി’ വീഡിയോ ഗാനം പുറത്തിറങ്ങി..!!

സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആയ ‘റൗഡി ബേബി’ വീഡിയോ ഗാനം പുറത്തിറങ്ങി..!!

ധനുഷും സായി പല്ലവിയും ഒന്നിക്കുന്ന മാരി 2വിലെ ഹിറ്റ് വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ധനുഷും ധീയും ചേര്‍ന്ന് പാടിയ ‘റൗഡി ബേബി’ എന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അനിരുദ്ധിനു പകരം യുവന്‍ ശങ്കര്‍ രാജയാണ് ഇത്തവണ മാരിയുടെ രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. പാട്ടിന് മികച്ച സ്വീകാര്യതയാണ് നേരത്തെ ലിറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ മുതൽ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. വൻ ട്രെൻഡ് ആയി മാറിയിരുന്നു ഈ ഗാനം. പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ ഗാനം കണ്ടുകഴിഞ്ഞിരുന്നു. ബാലാജി മോഹന്‍ തന്നെയാണ് ഇത്തവണയും ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Leave a Reply

Top