You are here
Home > Entertainment > സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ചിത്രം ‘രംഗീല’ ഷൂട്ടിങ് ആരംഭിച്ചു..!!

സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ചിത്രം ‘രംഗീല’ ഷൂട്ടിങ് ആരംഭിച്ചു..!!

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുന്നു. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘രംഗീല’യിലാണ് സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ഇന്ന് ഗോവയിൽ ആരംഭിച്ചു. മലയാളത്തിലേക്കുള്ള തന്റെ ആദ്യ ചുവടു വെപ്പാണ് ഇതെന്നു സണ്ണി ലിയോണ്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സണ്ണി തന്റെ മലയാളത്തിലേക്കുള്ള വരവ് ആരാധകരെ അറിയിച്ചത്. നേരത്തെ പല സിനിമകളും മലയാളത്തില്‍ സണ്ണിയുടേതായി പ്രഖ്യാപിച്ചെങ്കിലും മുടങ്ങുകയായിരുന്നു. ഒരു ട്രാവലിംഗ് ടൈപ്പ് കോമഡി മൂവിയാണ് രംഗീല.

സൗത്ത് ഇന്ത്യയിലെയും ഗോവയിലെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും രംഗീലയുടെ ലൊക്കേഷനുകള്‍. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.

ജയലാല്‍ മേനോന്റെ കഥയില്‍ സനില്‍ അബ്രഹാം ആണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘രംഗീല’. സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Leave a Reply

Top