You are here
Home > Entertainment > പുലിമുരുഗൻ ട്രെൻഡ് അവസാനിക്കുന്നില്ല..!! ഇന്നത്തെ പി എസ് സി ചോദ്യ പേപ്പറിലും താരമായി മുരുഗൻ..!!

പുലിമുരുഗൻ ട്രെൻഡ് അവസാനിക്കുന്നില്ല..!! ഇന്നത്തെ പി എസ് സി ചോദ്യ പേപ്പറിലും താരമായി മുരുഗൻ..!!

2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ വൻ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്. മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചാണ് പുലിമുരുഗന്‍ മുന്നേറിയത്. കേരളത്തിന് അകത്തും പുറത്തും, ജി സി സി, യു എസ് എ രാജ്യങ്ങളിലും പുലിമുരുഗൻ സൃഷ്ട്ടിച്ച ഓളം പിന്നീട് വന്ന ഒരു ചിത്രങ്ങളും ഉണ്ടാക്കിയിട്ടില്ല. ഇന്നും ആ ട്രെൻഡ് നില നിൽക്കുകയാണ്. പുലിമുരുഗൻ ട്രെൻഡ് ഇപ്പോഴും അവസാനിക്കുന്നില്ല. ഇന്നത്തെ പി എസ് സി ചോദ്യ പേപ്പറിലും പുലിമുരുഗൻ ഉണ്ട്.

നൂറു കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള ചിത്രം ഏതാണെന്നാണ് ചോദ്യം. ഒരു മലയാളിക്കും ഇതിന്റെ ഉത്തരം തെറ്റിച്ചെഴുതാൻ സാധിക്കില്ല. കാരണം പുലിമുരുഗൻ എന്ന കഥാപാത്രം അത്രമേൽ മലയാളി മനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്. 2017 ഏപ്രിൽ 12-ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പുലിമുരുകന്റെ ത്രിമാന പതിപ്പ് പ്രദർശിപ്പിച്ചു. ഒരു 3ഡി ചലച്ചിത്രം ഇരുപതിനായിരത്തിലധികം പേർ ഒരുമിച്ചു കാണുന്നതിന്റെ ഗിന്നസ് റെക്കോർഡ് ഈ പ്രദർശനത്തിനു ലഭിച്ചു.

വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സാംജിത് മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദർ ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Top