You are here
Home > Entertainment > പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്‌ളാവ് പറയുന്നത് നടി ശ്രീദേവിയുടെ ജിവിതമോ? ട്രെയിലറിലെ ചില രംഗങ്ങള്‍ നല്‍കുന്ന സൂചനയും അത് തന്നെ..!!

പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്‌ളാവ് പറയുന്നത് നടി ശ്രീദേവിയുടെ ജിവിതമോ? ട്രെയിലറിലെ ചില രംഗങ്ങള്‍ നല്‍കുന്ന സൂചനയും അത് തന്നെ..!!

മാണിക്ക മലരായ എന്ന ഗാനത്തോടെ ലോകമെമ്പാടും ശ്രദ്ധ നേടിയ താരമാണ് നടി പ്രിയ വാര്യര്‍. ഇപ്പോള്‍ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരം. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്‌ളാവ് എന്ന ചിത്രത്തിലാണ് പ്രിയ നായികയായി അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയിരുന്നു. ഗ്ലാമറസായാണ് ട്രെയിലറില്‍ പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്രെയിലര്‍ പുറത്തെത്തിയതോടെ ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവപം. ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു രംഗം ട്രെയിലറില്‍ ഉണ്ടായിരുന്നു. ഇതാണ് സംശയം ബലപ്പെടുത്താനിടയാക്കിയിരിക്കുന്നത്. ബാത് ടബ്ബിലായിരുന്നു ശ്രീദേവി മരിച്ചു കിടന്നിരുന്നത്. ചിത്രത്തിന്റെ പേരാണെങ്കില്‍ ശ്രീദേവി ബംഗ്ലാവ് എന്നും.

പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് പ്രിയ വാരിയർക്ക് പ്രതീക്ഷകൾ ഏറെയാണ്. സംവിധായകൻ തന്ന സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഇഷ്ടപെട്ടുവെന്നും, ബോളിവുഡിൽ നല്ലൊരു തുടക്കം കുറിക്കാൻ ഈ സിനിമ കൊണ്ട് കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രിയ. ബോൾഡ് ആയി ഒരുപാടു സംസാരിക്കുന്ന കഥാപാത്രമായാണ് ഈ സിനിമയിൽ താൻ അഭിനയിച്ചിരിക്കുന്നതെന്ന് പ്രിയ പറഞ്ഞു. ദേശീയ അവാര്‍ഡ് നേടിയ ഒരു നടിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും സസ്‌പെന്‍സുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കുന്നുണ്ട്. നടി ശ്രീദേവിയുടെ കഥയാണോ ചിത്രം പറയുന്നതെന്നു പ്രേക്ഷകര്‍ തന്നെ കണ്ട് തീരുമാനിക്കട്ടെയെന്നായിരുന്നു ചോദ്യത്തിന് പ്രിയ നല്‍കിയ മറുപടി. അതു വരെ കാത്തിരിക്കാനും നടി പറയുന്നു.

Leave a Reply

Top