You are here
Home > Entertainment > ജോജു ജോർജ്- ചെമ്പൻ വിനോദ്- നൈല ഉഷ ടീം ഒന്നിക്കുന്നു; ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ്..!

ജോജു ജോർജ്- ചെമ്പൻ വിനോദ്- നൈല ഉഷ ടീം ഒന്നിക്കുന്നു; ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ്..!

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസെഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫെറിൽ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെ ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രധാന ചിത്രം. ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത് . ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും.

Leave a Reply

Top