You are here
Home > Entertainment > കണ്ണീരോടെ പേരൻപ് കണ്ടിറങ്ങിയ പ്രേക്ഷകർ.. പ്രേക്ഷക പ്രതികരണം..!!

കണ്ണീരോടെ പേരൻപ് കണ്ടിറങ്ങിയ പ്രേക്ഷകർ.. പ്രേക്ഷക പ്രതികരണം..!!

എൻഡ് ക്രെഡിറ്റ്സും കണ്ട് തീയറ്റർ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ മനസ്സിനുണ്ടായ ഒരു മരവിപ്പുണ്ട്. ഒരു പക്ഷേ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു paralysed kind of feel. ഇത് ടൈപ്പ് ചെയ്യുമ്പോൾ കൈകൾക്കുണ്ടാകുന്ന വിറയൽ ആ മരവിപ്പിൽ നിന്നും അമുദവനും പാപ്പായും തന്ന ഉള്ള് പൊള്ളിക്കുന്ന തണുപ്പിലേക്കുള്ള തിരിച്ചു പോക്കാണ്. റാം എന്ന അസാമാന്യ സംവിധായകന്റെ ട്രീറ്റ്മെൻറിനെ പറ്റിയും നിലപാടുകളെ പറ്റിയും സിനിമയുടെ സാങ്കേതികതയെ പറ്റിയുമൊക്കെ പറയുവാനും പ്രശംസിക്കുവാനും ഏറെയുണ്ട്. പക്ഷേ ഉള്ള് നിറയെ ആ അച്ഛനും മകളും മാത്രമാണ്.

Leave a Reply

Top