You are here
Home > Latest News > പ്രേംനസീറിനു ശേഷം പദ്മഭൂഷൺ ലഭിക്കുന്ന മലയാള നടൻ..!!

പ്രേംനസീറിനു ശേഷം പദ്മഭൂഷൺ ലഭിക്കുന്ന മലയാള നടൻ..!!

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ഈ വര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി. ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയെയും ഗായകന്‍ കെ ജി ജയനെയും പദ്മശ്രീ പുരസ്‌കാരത്തിനും പരിഗണിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേരെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിക്കും. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നായര്‍ക്ക് മരണാനന്തര ബഹുമതിയായും പദ്മശ്രീ നല്‍കും. നടനും നര്‍ത്തകനുമായ പ്രഭുദേവയും പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

94 പേര്‍ക്ക് പദ്മശ്രീയും പതിനാല് പേര്‍ക്ക് പദ്മഭൂഷണും നാല് പേര്‍ക്ക് പത്മവിഭൂഷണും നല്‍കും. സിനിമാജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിൽ ഏറെ ഊർജ്ജം നൽകുന്നതാണ് പുരസ്കാരമെന്ന് മോഹൻലാൽ പറഞ്ഞു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ താൻ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് പുരസ്കാരമെന്ന് നമ്പി നാരായണൻ പ്രതികരിച്ചു.

Leave a Reply

Top