You are here
Home > Entertainment > മനസ്സ് നിറക്കുന്ന അനുഭവമായി നയൻ കുതിക്കുന്നു; പൃഥ്വിരാജ് ചിത്രത്തിന് ഗംഭീര പ്രതികരണം..!

മനസ്സ് നിറക്കുന്ന അനുഭവമായി നയൻ കുതിക്കുന്നു; പൃഥ്വിരാജ് ചിത്രത്തിന് ഗംഭീര പ്രതികരണം..!

ജനുസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നയൻ എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്ന്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും സോണി പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ നായകനും പൃഥ്വിരാജ് തന്നെയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രതികരണമാണ് ഈ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടിയെടുത്തത്. സയൻസ് ഫിക്ഷൻ എലമെന്റുകൾ നിറഞ്ഞ ഒരു ത്രില്ലെർ ആയി ആണ് ഈ ചിത്രം ജെനൂസ് മുഹമ്മദ് ഒരുക്കിയിരിക്കുന്നത്. പതിവ് പോലെ തന്നെ ഒരു പരീക്ഷണ ചിത്രം പോലെയാണ് ഈ പൃഥ്വിരാജ് ചിത്രവും എത്തിയിരിക്കുന്നത് എങ്കിലും നയൻ പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു ദൃശ്യാനുഭവം ആണെന്നാണ് ഏവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

വിചിത്രമായ ഒരു ഗ്ലോബൽ ഇവന്റിന്റെ പശ്ചാത്തലത്തിൽ ആൽബർട്ട് എന്ന ആസ്ട്രോ ഫിസിസിസ്റ്റിന്റെയും അദ്ദേഹത്തിന്റെ മകൻ ആദത്തിന്റെയും ജീവിതത്തിൽ ഉണ്ടാവുന്ന ചില ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ആദ്യ പകുതി ഒരു സയൻസ് ഫിക്ഷൻ ചിത്രം പോലെ നീങ്ങുമ്പോൾ രണ്ടാം പകുതി ഒരു ഹൊറർ/ സൈക്കോളജിക്കൽ ത്രില്ലെർ എന്ന രീതിയിലാണ് ജെനൂസ് മുഹമ്മദ് അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഒരച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധവും ഈ ചിത്രത്തിൽ അനാവരണം ചെയ്യുന്നു.

പൃഥ്വിരാജ്, മാസ്റ്റർ അലോക്, വാമിക ഗബ്ബി, മമത മോഹൻദാസ്, പ്രകാശ് രാജ് എന്നിവരുടെ ഗംഭീര പ്രകടനങ്ങൾക്ക് ഒപ്പം തന്നെ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് ഇതിന്റെ ഞെട്ടിക്കുന്ന സാങ്കേതിക പൂർണ്ണതയാണ്. അഭിനന്ദം രാമാനുജൻ ഒരുക്കിയ ദൃശ്യങ്ങൾ , ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ, ഡി ജെ ശേഖർ ഒരുക്കിയ പശ്ചാത്തല സംഗീതം , ഷമീർ മുഹമ്മദിന്റെ ഗംഭീര എഡിറ്റിംഗ്, കിടിലൻ വി എഫ് എക്സ് എന്നിവയൊക്കെ ഈ ചിത്രത്തെ ഒരു ഗംഭീര സിനിമാനുഭവമാക്കി മാറ്റി എന്ന് പറയാം.

Leave a Reply

Top