You are here
Home > Entertainment > ചർച്ചയായി മാറി ‘നയൻ ക്ലൈമാക്സ്’; സ്പൂണ് ഫീഡ് ചെയ്യാതെ പ്രേക്ഷകരെ ചിന്തിപ്പിക്കാൻ ശ്രമിച്ചതിന് ഒരു കയ്യടി..!!

ചർച്ചയായി മാറി ‘നയൻ ക്ലൈമാക്സ്’; സ്പൂണ് ഫീഡ് ചെയ്യാതെ പ്രേക്ഷകരെ ചിന്തിപ്പിക്കാൻ ശ്രമിച്ചതിന് ഒരു കയ്യടി..!!

യുവ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ നയൻ എന്ന ചിത്രം റിലീസ് ചെയ്തത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. റിലീസ് ചെയ്ത ദിവസം മുതൽ പ്രേക്ഷകരും നിരൂപകരും ഗംഭീര പ്രശംസയാണ് ഈ ചിത്രത്തിന് മേൽ ചൊരിയുന്നത്. സയൻസ് ഫിക്ഷൻ, ഹൊറർ, സൈക്കോളജിക്കൽ ഏലമെന്റുകൾ എന്നിവ കൂട്ടിച്ചേർത്തു ഒരുക്കിയ ഈ ചിത്രം രാജ്യാന്തര നിലവാരത്തിലുള്ള സാങ്കേതിക തികവിലാണ് ഒരുക്കിയിരിക്കുന്നത്.ഹോളിവുഡ് ചിത്രങ്ങളുടെ മാതൃകയിൽ കഥ പറഞ്ഞിരിക്കുന്ന നയൻ എന്ന ഈ ചിത്രത്തിൻറെ ക്ലൈമാക്സ് ആണ് ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നത്.

വ്യത്യസ്തമായ ചിന്തകളിലേക്കും നിഗമനങ്ങളിലേക്കും ആണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരെ നയിക്കുന്നത്. അങ്ങനെ ഒരു ഓപ്പൺ ക്ലൈമാക്സ് കൊടുത്തത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രേക്ഷകരെ സ്പൂണ് ഫീഡ് ചെയ്യാതെ അവരെ ചിന്തിപ്പിച്ചും അവരെ കൂടി ചിത്രത്തിന്റെ ഭാഗമാക്കി നിർത്തിയുമാണ് നയൻ കഥ പറയുന്നത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെനൂസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, സോണി പിക്ചേഴ്‌സ് എന്നിവ ഒരുമിച്ചാണ്‌ നയൻ നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ വക്താവായി അറിയപ്പെടുന്ന പൃഥ്വിരാജ് നടത്തിയ ഈ പുതിയ പരീക്ഷണം മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നു എന്നാണ് ആരാധകരും പ്രേക്ഷകരും പറയുന്നത്.

അഭിനന്ദം രാമാനുജൻ ഒരുക്കിയ വിഷ്വൽസും ഡി ജെ ശേഖർ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് മികവും ഈ ചിത്രത്തെ ഗംഭീരമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മാസ്റ്റർ അലോക്, വാമിക ഗബ്ബി, മമത മോഹൻദാസ്, പ്രകാശ് രാജ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.

Leave a Reply

Top