You are here
Home > Entertainment > അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.. ‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം..!!

അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.. ‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം..!!

നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ സ്വരമാധുരിയിൽ ചെന്ന് വീണപ്പോൾ ആസ്വാദകർക്ക് അത് പിന്നെ ആസ്വാദനത്തിന്റെ ഒരൊന്നൊന്നര ഫുള്‍ജാര്‍ സോഡയായി മാറിയതാണ് അവൾ എന്റെ കണ്ണായി മാറേണ്ടവളെന്ന ഈ ഗാനം! ചില ന്യൂ ജനറേഷൻ നാട്ടുവിശേഷങ്ങളെന്ന സിനിമയിലെ ഗാനങ്ങൾ ന്യൂജനറേഷന്റെ ഇഷ്ടപാനീയമായ ഫുൾജാർ സോഡ പോലെ !നുരഞ്ഞുപൊന്തുന്ന സോഡയിലേക്ക് നാരങ്ങാനീരും തേനും പഞ്ചസാര ലായനിയും ഉപ്പും നറുനീണ്ടിയും പുതിനയിലയും ഇഞ്ചിയും കാന്താരിമുളകും കസ്കസും കറുവപ്പട്ടയും സമം ചേര്‍ത്ത മിശ്രിതം ചെന്നുവീഴുമ്പോഴുള്ള ആ സ്വാദ്. ആഹാ.!!!അനുഭവിക്കൂ! ആസ്വദിക്കൂ!

നാട്ടിന്‍ പുറത്തെ ചില പുതിയതലമുറയുടെ കഥ നര്‍മവും പ്രണയവും ചേര്‍ത്ത് പറയുന്ന ചിത്രമാണ് ചില ന്യൂജെന്‍ വിശേഷങ്ങള്‍. നോവല്‍, മൊഹബ്ബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ് വിജയന്‍ സംവിധാനം ചെയ്ത് നിര്‍മിയ്ക്കുന്ന ചിത്രമാണ് ചില ന്യൂജെന്‍ വിശേഷങ്ങള്‍. എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.

നവാഗതനായ അഖില്‍ പ്രഭാകരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കന്നത്. സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഹരിഷ് കണാരന്‍, ദിനേശ് പണിക്കര്‍, വിഷ്ണു പ്രിയ, സുബി, ബിജുക്കുട്ടന്‍, ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ഈസ്റ്റോ കോസ്റ്റ് ആല്‍ബങ്ങള്‍ മുതലേ കൂടെയുണ്ടായിരുന്ന എം ജയചന്ദ്രനാണ് ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. പ്രണയവും നാട്ടിന്‍പുറത്തെ വിശേഷങ്ങളും പറയുന്ന പാട്ടുകള്‍ പാടുന്നത് യേശുദാസ്, പി ജയചന്ദ്രന്‍, ഹരിഹരന്‍, ശ്രേയ ഘോഷാല്‍ എന്നിവരാണ്.

Leave a Reply

Top