You are here
Home > Entertainment > നീരജ് മാധവ് ചിത്രം ‘ക’ ഷൂട്ടിങ് ആരംഭിച്ചു..!!

നീരജ് മാധവ് ചിത്രം ‘ക’ ഷൂട്ടിങ് ആരംഭിച്ചു..!!

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘ക’യുടെ ഷൂട്ടിംഗ് ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി. രജീഷ് ലാല്‍ വംശ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിഷ്ണു വംശ ആണ് സംഭാഷണം ഒരുക്കുന്നത്. പിക്‌സീറൊ യുടെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ള ആണ് നിര്‍മാണം. പൈപ്പിൻ ചോട്ടിലെ പ്രണയത്തിനു ശേഷം നീരജ് മാധവ് നായകനാകുന്ന ചിത്രമാണ് ‘ക’. പേരുപോലെ തന്നെ നിരവധി സസ്‌പെൻസുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നതാണ് ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്റർ. ‘ക’ എന്ന അക്ഷരത്തെ നിരവധി വാക്കുകൾ കൊണ്ട് നിറച്ച പോസ്റ്ററാണ് നേരത്തെ പുറത്തിറങ്ങിയത്.

പുതുമുഖം അപർണയാണ് ചിത്രത്തിലെ നായിക. നടൻ രാജീവ് രാജന്റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ, ബിനോയ് നമ്പാല, കണ്ണൻ നായർ, ഇന്ദ്രൻസ്, ശ്രീജിത്ത് എസ്. പിള്ള, ശ്രീജ, കണ്ണൂർ ശ്രീലത എന്നിവർക്കൊപ്പം അൻപതോളം പുതുമങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. ആർ. ആർ. വിഷ്ണുവാണ് ഛായാഗ്രഹണം. 1983, പൂമരം, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മനോജാണ് ചിത്രത്തിന്റെ എഡിറ്റിങ്. സംഗീതം: ജെയ്ക്സ് ബിജോയ്, കഥ: രാജീവ് രാജൻ, കലാ സംവിധാനം: രാജേഷ് പി. വേലായുധൻ, പ്രോജക്ട് ഡിസൈനിങ്: വിനോദ്, രാഹുൽ ആനന്ദ്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വീണ സ്യമന്തക്, ഡയലോഗ്: വിഷ്ണു വംശ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺഡ്രോളർ: ശ്യാം ലാൽ, സംഘട്ടനം: ദിനേഷ് സുബ്ബരാജ്, സ്റ്റിൽ ഫോട്ടോഗ്രഫി: ഫിറോഷ് കെ. ജയാഷ്, ഡിസൈൻ: ഓൾഡ് മങ്ക്സ്.

Leave a Reply

Top