You are here
Home > Entertainment > പോർച്ചുഗീസ് പശ്ചാത്തലത്തിൽ 3Dയിൽ അത്ഭുത കാഴ്ചകൾ ഒരുക്കാൻ ‘ബറോസ്സ്’ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ സംവിധായകൻ ആവുന്നു..!

പോർച്ചുഗീസ് പശ്ചാത്തലത്തിൽ 3Dയിൽ അത്ഭുത കാഴ്ചകൾ ഒരുക്കാൻ ‘ബറോസ്സ്’ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ സംവിധായകൻ ആവുന്നു..!

കേരളം കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ സംവിധായകൻ ആകുന്നു. അതേ മോഹൻലാൽ അങ്ങനെ ആണ്. അയാൾ എപ്പോഴൊക്കെയാണ് നമ്മളെ വിസ്മയിപ്പിക്കുക എന്ന് ഒരിക്കലും പറയുവാൻ ഒക്കില്ല. നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയ്ക്കൊടുവില്‍ സൂപ്പർതാരം മോഹൻലാൽ സംവിധായകൻ ആകുന്നു. ബ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ‘ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു’ എന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്. ‘ബറോസ്സ്’ എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ പേര്. സിനിമ 3 ഡി ആണെന്നും മോഹൻലാൽ ബ്ലോഗില്‍ കുറിച്ചു. നവോദയയുമായി ചേർന്നാണ് മോഹൻലാൽ ബറോസ് ഒരുക്കുക.

ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ബറോസ് എഎന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സ്വന്തം വെബ്‌സൈറ്റിലെ പ്രതിമാസ ബ്ലോഗിലാണ് ആരാധകരെയും ആസ്വാദകരെയും ചലച്ചിത്രലോകത്തെ ഒരു പോലെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി ലാല്‍ എത്തിയത്. ബറോസ് എന്നതിനെ സ്വപ്‌നത്തിലെ നിധികുംഭത്തില്‍ നിന്നുമൊരാള്‍ എന്ന അടിക്കുറിപ്പും നല്‍കുന്നുണ്ട് മോഹന്‍ലാല്‍. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ.

BLOG Audio:

കുറച്ച് കഥാപാത്രങ്ങള്‍ നടനെ അന്വേഷിച്ച് പോകുന്ന രീതിയിലുള്ള ത്രീ ഡി സ്‌റ്റേജ് ഷോ ആലോചനയാണ് സിനിമാ രൂപത്തില്‍ എത്തിയതെന്ന് മോഹന്‍ലാല്‍. മനസ് ഇപ്പോള്‍ ബറോസിന്റെ ലഹരിയിലാണ്. ാെരു പാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് എനിക്ക് നന്നായറിയാം. എത്രകാലമായി ഞാനത് കണ്ട് കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ എന്റെ ശിരസിലും ആ ഭാരം അമരുന്നു. എനിക്ക് ഒരു ലോകസിനിമാ ചെയ്യാനാണ് ഇഷ്ടം എന്ന ജിജോയുടെ സ്വപ്‌നത്തിന്റെ തുടക്കമാണ് ഈ സിനിമയെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

Leave a Reply

Top