You are here
Home > Entertainment > അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല.. സ്നേഹത്തിന്റെ കടലായി അമ്മയുണ്ട്: മോഹൻലാൽ

അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല.. സ്നേഹത്തിന്റെ കടലായി അമ്മയുണ്ട്: മോഹൻലാൽ

പുരസ്‌കാരലബ്ധിയില്‍ എല്ലാവര്ക്കും നന്ദി പറഞ്ഞു മോഹന്‍ലാല്‍. നാല്പതുവര്‍ഷം നീണ്ട സിനിമാറ്റിക് യാത്രയാണ് എന്നെ സംബന്ധിച്ചിടത്തോളം ഇത്… ഈ യാത്രയില്‍ ആയിരക്കണക്കിന് ആളുകളെയും അഭ്യുദയകാംക്ഷികളെയും ഞാന്‍ കണ്ടുമുട്ടി. സിനിമാസെറ്റുകളിലെ ലൈറ്റ് ബോയ് മുതല്‍ താരാപഥത്തില്‍ വിഹരിക്കുന്നവര്‍ വരെ. വെള്ളിത്തിരയില്‍ എന്നെ കണ്ട തെരുവിലെ സാധാരണക്കാരായ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും മുതല്‍ അസാധാരണ വ്യക്ത്വിത്വങ്ങള്‍ വരെ…അവരുടെ സ്നേഹവും അനുഗ്രഹവും പിന്തുണയുമാണ്, അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ ഓരോ ദിവസവും എന്നെ പ്രേരിപ്പിച്ചത്, എനിക്കു പ്രചോദനമായത്. എനിക്ക് ലഭിച്ച ഈ അംഗീകാരം അവര്‍ ഓരോരുത്തര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു, അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല.. സ്നേഹത്തിന്റെ കടലായി അമ്മയുണ്ട് – മോഹന്‍ലാല്‍ കുറിച്ചു.

Leave a Reply

Top