You are here
Home > Latest News > എന്റെ സ്വപ്നമായിരുന്നു ഞാനും മോഹൻലാലും ഒന്നിച്ചുള്ള ആ പത്മരാജന്‍ സിനിമ :ഗന്ധർവ്വൻ വീണ്ടുമെത്തി!!!

എന്റെ സ്വപ്നമായിരുന്നു ഞാനും മോഹൻലാലും ഒന്നിച്ചുള്ള ആ പത്മരാജന്‍ സിനിമ :ഗന്ധർവ്വൻ വീണ്ടുമെത്തി!!!

പാലപൂവേ നിന്‍ തിരു മംഗല്യ താലി തരു, മകര നിലാവേ നീയെന്‍ നീഹാര കോടി തരു, ഈ ഗാനം ഇപ്പോഴും ടീവിയിൽ കേൾക്കുമ്പോ ഓരോ മലയാളിയുടെയും മനസിലേക്ക് ഓടിയെത്തുന്നത് ആ ഗന്ധർവ്വനെയാണ്.പാലിന്റെ നിറമുള്ള ചിരിക്ക് പോലും മധുരമുള്ള മറ്റൊരു നടനും പിന്നിട് മലയാള സിനിമയിൽ കണ്ടിട്ടില്ല. ഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ടിരുന്ന നിതീഷ് ഭരദ്വാജാണ് മലയാളികള്‍ക്ക് മുന്നില്‍ ഗന്ധര്‍വനായെത്തിയത്. പത്മരാജന്‍ ഓര്‍മ്മയായതിന്റെ 28 വര്‍ഷം അദ്ദേഹത്തിന്റെ ഗന്ധര്‍വന്‍ കേരളത്തില്‍ വീണ്ടുമെത്തി.

പത്മരാജന്റെ കലാജീവിതത്തെ അടിസ്ഥാനമാക്കി കൊച്ചിയില്‍ ആരംഭിച്ച പപ്പേട്ടന്‍സ് കഫേ സന്ദര്‍ശിക്കാനാണ് നിതീഷ് എത്തിയത്. പത്മരാജന്‍ മരണം മുന്‍കൂട്ടി കണ്ടിരുന്നെന്നും ഞാന്‍ ഗന്ധര്‍വന്‍ ചിത്രീകരണത്തിനിടെ പത്മരാജന്‍ മരണത്തേക്കുറിച്ച് കൂടെക്കൂടെ സംസാരിക്കുമായിരുന്നെന്നും നിതീഷ് പറയുന്നു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നിതീഷ് ഭരദ്വാജിന്റെ പ്രതികരണം.തന്നേയും മോഹന്‍ലാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള ചിത്രമായിരുന്നു പത്മരാജന്റെ അടുത്ത പ്രൊജക്ടെന്നും നിതീഷ് ഓര്‍ത്തെടുത്തു.മോഹന്‍ലാലിനേപ്പോലുള്ള ഒരു നടന്റെ ഒപ്പം അഭിനയിക്കാനുള്ള വലിയൊരു അവസരം കൂടിയായിരുന്നു അത്. അതാണ് നഷ്ടമായത്. പത്മരാജന്റെ ഒപ്പം ഒരു ചിത്രം കൂടി ചെയ്തിരുന്നെങ്കില്‍ താന്‍ കേരളത്തില്‍.

ശബരി, അനന്ദു എന്നീ രണ്ടു യുവ സിനിമ പ്രവർത്തകരും പപ്പേട്ടൻസ് കഫേയുടെ പങ്കാളികൾ ആണ്. ഇരുവരും സിനിമ സ്വപനങ്ങളുമായിയാണ് ഈ കഫേ തുടങ്ങിയത് പോലും. ‘മോഹൻലാൽ’ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റ് ആയിരുന്നു അനന്ദു, കൂടാതെ ഈ ചിത്രത്തിന്റെ തന്നെ സംവിധാന സഹായിയുമായിരുന്നു ശബരി.

ഇരുവരും സ്വതന്ത്രമായൊരു ചിത്രമൊരുക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ്. യാത്രയുടെ പശ്ചാത്തലത്തിൽ ഒരു ചിത്രവുമായി ശബരി സംവിധായകനാകാൻ ഒരുങ്ങുമ്പോൾ. ഒരു സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് അനന്ദു. രണ്ടു ചിത്രങ്ങളുടെയും സ്ക്രിപ്റ്റ് വർക്കുകൾ നടക്കുകയാണ്.

യാത്രയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ശബരിയുടെ ട്രാവൽ മൂവിക്ക് വേണ്ട പണം കണ്ടെത്താൻ കൂടി വേണ്ടിയാണ് ഈ കഫേ പ്രവർത്തിക്കുന്നത്. 20വയസ്സു മുതൽ 30വയസ്സ് വരെയുള്ള സ്ത്രീത്വത്തെ കുറിച്ചാണ് അനന്ദുവിന്റെ സിനിമ പറയുന്നത്. കെ.ജി ജോർജിന്റെ ‘ആദാമിന്റെ വാരിയെല്ല്’ എന്ന ചിത്രം ഈ സിനമയൊരുക്കാൻ തനിക്ക് പ്രചോദനം നൽകിയതായും അനന്ദു കൂട്ടിച്ചേർത്തു

Leave a Reply

Top