You are here
Home > Latest News > ‘വിനോദ നികുതി വർദ്ധന’ സിനിമാ മേഖലയുടെ അഭിപ്രായമറിയിക്കാൻ മോഹൻലാലും മമ്മൂട്ടിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി..!!

‘വിനോദ നികുതി വർദ്ധന’ സിനിമാ മേഖലയുടെ അഭിപ്രായമറിയിക്കാൻ മോഹൻലാലും മമ്മൂട്ടിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി..!!

മലയാള ചലച്ചിത്രലോകത്തെ പ്രധാനികൾ ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനാ ഭാരവാഹികളാണ് എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന ബജറ്റിലെ വിനോദ നികുതി വർദ്ധന സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാൻ ഇടപെടണമെന്നായിരുന്നു സംഘടനാ ഭാരവാഹികൾ ആവശ്യമായി ഉന്നയിച്ചത്. ഇക്കാര്യം അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ചലച്ചിത്ര കലാകാരന്മാർക്കും സിനിമാ മേഖലയുടെ വളർച്ചയ്ക്കും പ്രോത്സാഹനം നൽകി സർക്കാർ ഒപ്പമുണ്ടാകും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മോഹൻലാലിനും, മമ്മൂട്ടിക്കും ഒപ്പം നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, സംവിധായകനും ഫെഫ്കയുടെ പ്രെസിഡന്റുമായ ബി ഉണ്ണികൃഷ്‍ണൻ, സോഹൻ സീനുലാൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Top