You are here
Home > Entertainment > വീണ്ടും ഹിറ്റടിച്ചു നാദിർഷ..!! പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മേരാ നാം ഷാജി..!!

വീണ്ടും ഹിറ്റടിച്ചു നാദിർഷ..!! പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മേരാ നാം ഷാജി..!!

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’ ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. കേരളത്തിൽ 10 പേര് എടുത്താൽ അതിൽ 7 പേരും ‘ഷാജി’ ആയിരിക്കും എന്നാണ് നാദിർഷ പടത്തിന്റെ അവസാനം പാടിയ പാട്ടിലും ഈ പടത്തിലും കൂടി പറയുന്നതു. തിരുവനന്തപുരം ഷാജി ബൈജു തന്നെയാണ് ചിത്രത്തിൽ കൂടുതൽ കൈയടി പെർഫോമൻസ് കാഴ്ച വച്ചിരിക്കിന്നതു. ബിജു മേനോനും, ആസിഫ് അലിയും ഒപ്പത്തിനൊപ്പം നിന്ന് നല്ല പെർഫോമൻസ് കാഴ്ചവച്ചു. മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസൻ, ഗണേഷ് കുമാർ, ധർമജൻ, രഞ്ജിനി ഹരിദാസ് ഷഫീഖ് റഹ്മാൻ, ജോമോൻ, സാദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കഥ, ദിലീപ് പൊന്നൻ, ഷാനി ഖാദർ.

തിരക്കഥ സംഭാഷണം ദിലീപ് പൊന്നൻ. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളി, എഡിറ്റിങ് ജോൺകുട്ടി, കലാസംവിധാനം ത്യാഗു, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഗീതം എമിൽ മുഹമ്മദ്‌. ഗാനരചന സന്തോഷ് വർമ്മ, മുന്ന ഷൌക്കത്തലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഫീർ സേട്ട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി. ആർ. ഒ മഞ്ജു ഗോപിനാഥ്.

Leave a Reply

Top