You are here
Home > Entertainment > നാദൃഷയുടെ ‘മേരാ നാം ഷാജി’, ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു..!!

നാദൃഷയുടെ ‘മേരാ നാം ഷാജി’, ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു..!!

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധായണം ചെയ്യുന്ന പുതിയ ചിത്രം ആണ് ‘മേരാ നാം ഷാജി’. സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥായാണ് ചിത്രം പറുയുന്നത്. തിരുവനന്തപുരത്തു നിന്നുമുള്ള ഗുണ്ടയായി ബൈജുവും, എറണാകുളത്തും നിന്നുമുള്ള ഗുണ്ടയായി ബിജു മേനോനും, കോഴിക്കോട് നിന്നുമുള്ള ഗുണ്ടയായി ആസിഫ് അലിയും അഭിനയിക്കുന്നു. ചിത്രത്തിൻറെ ടീസർ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പുറത്തിറക്കിയിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന്. ഇന്നലെ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.

ദിലീപ് പൊന്നൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് നിർമിക്കുന്നു. സന്തോഷ് വർമയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം നൽകുന്നു. ഛായാഗ്രഹണം: ഇല്ലംപിള്ളി. കഥ: ദിലീപ് പൊന്നൻ, ഷാനി ഖാദർ. തിരക്കഥ: ദിലീപ് പൊന്നൻ, എഡിറ്റിങ്: ജോൺകുട്ടി.

Leave a Reply

Top