You are here
Home > Entertainment > സിനിമ ആസ്വാദകരെ ഞെട്ടിക്കാനൊരുങ്ങി മരക്കാർ..!!

സിനിമ ആസ്വാദകരെ ഞെട്ടിക്കാനൊരുങ്ങി മരക്കാർ..!!

കേരളക്കരയെ ഞെട്ടിക്കാൻ ഒരുങ്ങുന്ന മലയാളത്തിലെ ആ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത് മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ നിന്ന്. മരക്കാർ; അറബി കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമതു ചിത്രമായാണ് ഒരുങ്ങുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ നിർമ്മാണ പങ്കാളികൾ ആയി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇത്. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെയും മോഹൻലാലിന്റേയും ഡ്രീം പ്രൊജക്റ്റ് ആണ് ഇതെന്ന് പറയുന്നു പ്രിയൻ. ചിത്രത്തിൻറെ ഷൂട്ടിങ് കഴിഞ്ഞ മാസം ഹൈദെരാബാദിൽ ആരംഭിച്ചിരുന്നു.

ചിത്രത്തിലെ അഭിനേതാക്കളുടെ നിരവധി ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ, പ്രഭു, സുനിൽ ഷെട്ടി, മഞ്ജു വാര്യർ അങ്ങനെ കുറാഹ് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിര മാറിയിരുന്നു.

തമിഴ്, തെലുഗ്, ബ്രിട്ടീഷ് , പോർച്ചുഗീസ്, ചൈനീസ് നടൻമാർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും. ഏകദേശം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കു വരുന്ന ചിത്രമാണ് ഇതെന്നാണ് സൂചന. മലയാള സിനിമയുടെ അതിരുകൾ താണ്ടുന്ന ചിത്രമായിരിക്കും കുഞ്ഞാലി മരിക്കാർ എന്ന് പ്രിയദർശൻ പറഞ്ഞു. ഏതായാലും വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം തന്റെയും മോഹൻലാലിൻെറയും കരിയറിലെ ഒരു ടേണിങ് പോയിന്റ് ആവും എന്നും പ്രിയൻ പറഞ്ഞു. കടലിൽ ചിത്രീകരിക്കുന്ന രംഗങ്ങൾ ആവും ഇതിന്റെ ഹൈലൈറ്റ്. പതിനഞ്ചാം നൂറ്റാണ്ടിലെ കഥയാണ് ഈ ചിത്രം പറയുന്നത്.

Leave a Reply

Top