You are here
Home > Latest News > രാജ റിലീസിന് മുൻപേ ശത്രു ആന്റണി, റിലീസിന് ശേഷം മോഹൻലാലും; മമ്മൂട്ടി ആരാധകർ തരം താഴുന്നോ?

രാജ റിലീസിന് മുൻപേ ശത്രു ആന്റണി, റിലീസിന് ശേഷം മോഹൻലാലും; മമ്മൂട്ടി ആരാധകർ തരം താഴുന്നോ?

മധുര രാജ എന്ന മമ്മൂട്ടി ചിത്രം കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ഈ ചിത്രം ഒരുക്കിയത് വൈശാഖ്- ഉദയ കൃഷ്ണ ടീം ആണ്. നെൽസൻ ഐപ്പ് നിർമ്മിച്ച മധുര രാജ ഇരുനൂറിലധികം സ്ക്രീനുകളിൽ ആണ് കേരളത്തിൽ റിലീസ് ചെയ്തത്. എന്നാൽ റിലീസിന് മുമ്പ് ഈ ചിത്രത്തിന് കേരളത്തിൽ സ്ക്രീൻസ് കുറവാണ് എന്നും അതിനു കാരണം ആന്റണി പെരുമ്പാവൂർ ആണെന്നും പറഞ്ഞു മമ്മൂട്ടി ആരാധകർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോയി കടുത്ത അധിക്ഷേപ വർഷം നടത്തിയിരുന്നു. ഹൗസ് ഫുൾ ആയി ഇപ്പോഴും കളിക്കുന്ന ലുസിഫെർ എന്ന ചിത്രം തീയേറ്ററിൽ നിന്നു മാറ്റി അവിടെ രാജ റിലീസ് ചെയ്യണം എന്നായിരുന്നു മമ്മൂട്ടി ആരാധകരുടെ വിചിത്രമായ ആവശ്യം.

ഇപ്പോഴിതാ റിലീസിന് ശേഷം അവരുടെ ശത്രുത മലയാള സിനിമയുടെ താര ചക്രവർത്തി ആയ മോഹൻലാലിനോട് ആണ്. ആലുവയിൽ മധുര രാജ ഫാൻസ് ഷോ കഴിഞ്ഞതിനു ശേഷം അവിടുത്തെ മമ്മൂട്ടി ആരാധകർ ലുസിഫെർ കളിക്കുന്ന മാതാ മാധുര്യ സ്ക്രീനുകൾക്കു മുമ്പിൽ എത്തുകയും അവിടെ നിന്നു മമ്മൂട്ടിക്ക് ജയ് വിളിക്കുന്നതിന്‌ ഒപ്പം തന്നെ മോഹൻലാലിനെ അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മമ്മൂട്ടി ആരാധകരുടെ പ്രവർത്തി വളരെയധികം തരം താണ് പോയി എന്ന് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയാണ് ഇപ്പോൾ. നേരത്തെ ഒടിയൻ എന്ന ചിത്രം ഇറങ്ങിയപ്പോഴും ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിക്കുക, മോഹൻലാൽ പോസ്റ്ററിൽ ചെരുപ്പ് മാലയിടുക, ചിത്രം പരാജയപ്പെട്ടു എന്നു പറഞ്ഞു പരത്തി മധുരം വിതരണം ചെയ്യുക തുടങ്ങിയ പ്രവർത്തികൾ ചെയ്ത് മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റു വാങ്ങിയിരുന്നു.

Leave a Reply

Top