You are here
Home > Entertainment > കിടിലൻ ആക്ഷനുമായി മമ്മൂക്ക..!! മധുരരാജാ പൊളപ്പൻ ട്രെയിലർ പുറത്തിറങ്ങി..!!

കിടിലൻ ആക്ഷനുമായി മമ്മൂക്ക..!! മധുരരാജാ പൊളപ്പൻ ട്രെയിലർ പുറത്തിറങ്ങി..!!

മമ്മൂട്ടി–വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ ട്രെയിലർ എത്തി. മമ്മൂട്ടി ആരാധകരെ മാത്രമല്ല പ്രേക്ഷകരെയും ആവേശത്തിലാഴ്ത്തുന്ന ട്രെയിലറില്‍ ഗംഭീര ലുക്കിലാണ് മെഗാസ്റ്റാർ എത്തുന്നത്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽ നടക്കുന്ന ചടങ്ങിൽ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ വലിയ വരവേൽപ്പാണ് ആരാധകർ സോഷ്യൽ മീഡിയയിൽ നൽകിയത്. സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമായാണ് മധുരരാജ പ്രേക്ഷകരിലേക്കെത്തുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിലെത്തുന്നുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഷാജി കുമാർ ക്യാമറയും ഗോപി സുന്ദർ സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി പുറത്തിറക്കുന്ന ചിത്രം വിഷു റിലീസായി ഏപ്രിൽ പന്ത്രണ്ടിന് തീയേറ്ററുകളിലെത്തും.

Leave a Reply

Top