
സ്റ്റീഫൻ നെടുമ്പള്ളിയെ കാണാൻ അവരെത്തി, അടങ്ങാത്ത ആവേശത്തോടെ. നിരവധി മനുഷ്യ സ്നേഹികളോടുള്ള നന്ദി നിറഞ്ഞ മനസ്സോടെ നിറം കെട്ടുപോയ ജീവിതങ്ങൾക്ക് , ഒരുപാട് പേര് ചേർന്ന് നിറം കൊടുക്കുന്ന ഒരു വാർത്ത കാണാം. അൽഫോൻസാ ജോൺ എന്ന MSW വിദ്യാർത്ഥി ഈ വൃദ്ധസദനത്തിൽ ഇന്റേൺഷിപ്പിന് എത്തിയത് മുതലാണ് സംഭവത്തിനു തുടക്കം. അന്തേവാസികളിൽ ഒരാളായ അരവിന്ദാക്ഷൻ അൽഫോൻസയോട് ലൂസിഫർ സിനിമ കാണണം എന്ന ആഗ്രഹം പറഞ്ഞു. ഉടൻ തന്നെ കാണിച്ചാർ ദേവ് സിനിമാസുമായി ബന്ധപ്പെടുകയും അവിടെ നിന്ന് വളരെ പോസിറ്റീവ് മറുപടിയും ലഭിച്ചു.
ദേവ് സിനിമാസ് ഉടമ ചൊവ്വാഴ്ച 11 മണിക്ക് അവർക്ക് സ്പെഷ്യൽ ഷോ ഒരുക്കുകയും ചെയ്തു. ലൂസിഫർ 100 കോടി കളക്ഷൻ നേടിയതിന്റെ സന്തോഷം കാണിചാർ മോഹൻലാൽ ആരാധകർ ഇവരോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. ഇത് ലോകം അറിയേണ്ട വാർത്തയാണ്. ഒരു MSW വിദ്യാർത്ഥിയും, തിയറ്റർ ഉടമയും, ഫാൻസ് അസോസിയേഷനും ചേർന്ന് ജീവിതത്തിൻ്റെ നിറം കെട്ടുപോയ കുറെ പാവങ്ങളുടെ ജീവിതത്തിനു നിറവും, ലാലേട്ടൻ എന്ന ആവേശത്തിൻ്റെ അടങ്ങാത്ത ആരവവും പകർന്നു നൽകിയ വാർത്ത.
Video News Credits: Malayorashabdam