You are here
Home > Entertainment > ആരാണ് ലുസിഫറിലെ ഐറ്റം ഡാൻസ്കാരി? മൂന്നു മക്കളുടെ സൂപ്പർ മമ്മി..!!

ആരാണ് ലുസിഫറിലെ ഐറ്റം ഡാൻസ്കാരി? മൂന്നു മക്കളുടെ സൂപ്പർ മമ്മി..!!

ലൂസിഫറിലെ ആ നെടുനീളൻ ഐറ്റം ഡാൻസ് കളിച്ച ആളെ ഓർക്കുന്നില്ലേ? വാലുച്ച ഡിസൂസ എന്ന ഗോവൻ മോഡൽ ആണ് റഫ്‌താര എന്ന കഥാപാത്രമായി വന്ന് ചടുല താളത്തിന് ചുവടു വച്ച് നീണ്ടു പോകുന്ന ആക്ഷൻ രംഗങ്ങളെ മുഷിപ്പിക്കാതെ പ്രേക്ഷക മുന്നിലെത്തിച്ചത്. ഷാരൂഖ് ഖാന്റെ ഫാനിലൂടെ അഭിനയരംഗത്തെത്തുമ്പോൾ വാലുച്ചക്ക് പ്രായം 36. കൂടാതെ മൂന്നു മക്കളുമുണ്ട്‌ ഈ സൂപ്പർ മമ്മിക്ക്. 1990 കളുടെ ആരംഭത്തിൽ പ്രമുഖ ഫാഷൻ ഡിസൈനർ വെന്റൽ റോഡ്രിക്‌സിന്റെ മോഡലായാണ് വാലുച്ചയുടെ തുടക്കം. അന്ന് പ്രായം 16 വയസ്സ്. കൂടാതെ മിസ് ഇന്ത്യ മത്സരാർത്ഥിയുമായിരുന്നു ഇവർ.

19 വയസ്സിൽ ആയിരുന്നു വിവാഹം. മൂന്നു മക്കൾ — ചാനൽ, ബ്രൂക്‌ലിൻ, സിയന്നാ. 2012ൽ വിവാഹ മോചനം നേടി. ഗംഭീര തുടക്കവുമായെത്തിയ വാലുച്ച പക്ഷെ അത്രയും നാളത്തെ ഇടവേളയ്ക്കു ശേഷം ഫാനിലെ പ്രകടനത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി വീണ്ടും കരിയറിൽ സജീവമായി. പ്രമുഖ മാഗസിനുകളുടെ കവർ ഗേളായി പ്രത്യക്ഷപ്പെടുകയും ചെയ്തു.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്‌റോയ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു.

Leave a Reply

Top