You are here
Home > Entertainment > വൈറലായി ലൂക്കയിലെ ലിപ്‌ലോക് സീൻ..!! നടപടിയുമായി അണിയറ പ്രവർത്തകർ..!!

വൈറലായി ലൂക്കയിലെ ലിപ്‌ലോക് സീൻ..!! നടപടിയുമായി അണിയറ പ്രവർത്തകർ..!!

ടോവിനോ തോമസ്, അഹാന കൃഷ്ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ലൂക്ക. 2 ആഴ്ച മുൻപ് റിലീസായ ചിത്രം, മികച്ച അഭിപ്രായം ആണ് നേടിയത്. പോലീസ് കേസന്വേഷണത്തിലൂടെ പറയുന്ന ഒരു പ്രണയകഥയാണ് ലൂക്ക. പക്ഷെ കഴിഞ്ഞ ചിത്രത്തിലെ ചില സീനുകൾ സോഷ്യൽ മീഡിയ വഴി ലീക്ക് ആയിരിക്കുകയാണ്. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്‍റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ്പ് ലോക്ക് സീനാണ് ലീക്കായത്. വാട്സാപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകള്‍ പ്രചരിക്കുകയാണ്.

ഇതിനെതിരെയാണ് അണിയറപ്രവർത്തകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉള്ള തിയറ്റർ ക്ലിപ്പുകൾ നീക്കാൻ ശ്രമങ്ങൾ തുടങ്ങി. ചിത്രം ഇപ്പോഴും ഒട്ടനവധി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ടോവിനോ തോമസിന്റെ കരിയറിലെ ഒരു മികച്ച ചിത്രം തന്നെയാണ് ലൂക്ക.

നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രത്തിൻറെ സംവിധാനം. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് ചിത്രത്തിൻറെ നിര്‍മ്മാണം. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Leave a Reply

Top