You are here
Home > Entertainment > ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിച്ചു കൊണ്ട് ജനപ്രിയന്റെ ബാലൻ വക്കീൽ..!

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിച്ചു കൊണ്ട് ജനപ്രിയന്റെ ബാലൻ വക്കീൽ..!

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് മുന്നിൽ എത്തിച്ചിട്ടുള്ള സംവിധായകനായ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സിനിമ നിർമ്മാണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് ആണ്. ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ഇപ്പോൾ വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്‌. ആദ്യ നാലു ദിവസം കൊണ്ട് തന്നെ കേരളം , റസ്റ്റ് ഓഫ് ഇന്ത്യ, യു എ ഇ /ജി സി സി മാർക്കറ്റിൽ നിന്ന് വമ്പൻ കളക്ഷൻ സ്വന്തമാക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ പ്രിയ ആനന്ദും ഒരു നിർണ്ണായക സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നു.

ഒരു പക്കാ ഫാമിലി ത്രില്ലെർ ആയി ഒരുക്കിയ ഈ ചിത്രത്തിൽ ദിലീപിനൊപ്പം നിന്ന് ഏറെ കയ്യടി നേടിയത് സിദ്ദിഖ് ആണ്. ദിലീപിന്റെ അച്ഛൻ വേഷത്തിൽ എത്തിയ സിദ്ദിഖിന്റെ കിടിലൻ കോമഡി നമ്പറുകൾ പ്രേക്ഷകർ ഹർഷാരവത്തോടെയാണ് സ്വീകരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, സൈജു കുറുപ്പ്, ഭീമൻ രഘു, ലെന, ഗണേഷ് കുമാർ, രഞ്ജി പണിക്കർ, ബിന്ദു പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം തിരുവനന്തപുരത്തു എത്തിയ ദിലീപിനും സംഘത്തിനും ഗംഭീര സ്വീകരണം ആണ് ലഭിച്ചത്. ഏതായാലും രാമലീലക്ക് ശേഷം ദിലീപിന്റെ ഒരു ചിത്രം കൂടി കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ വലിയ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് നമ്മുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

Leave a Reply

Top