You are here
Home > Entertainment > ജനപ്രിയനായകന് തലസ്‌ഥാനത്ത് വൻ വരവേൽപ്..!! ബാലൻ വക്കീലിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ദിലീപ്..!!

ജനപ്രിയനായകന് തലസ്‌ഥാനത്ത് വൻ വരവേൽപ്..!! ബാലൻ വക്കീലിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ദിലീപ്..!!

ജനപ്രിയ നായകന്‍ ദിലീപിന്റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വലിയ റിലീസായി തിയ്യേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമ്മാരസംഭവത്തിനു ശേഷമുളള ദിലീപ് ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ദിലീപിന്റെ പ്രകടനത്തിനൊപ്പം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരും സിനിമ കാണാനായി എത്തുന്നുണ്ട്. പ്രേക്ഷകരോട് നന്ദി പറയാൻ ജനപ്രിയനായകൻ നേരിട്ടെത്തി ഇന്നലെ തലസ്ഥാനത്തു.

തിരുവനന്തപുരം ന്യൂ തിയറ്ററിലും പിന്നീട് മാൾ ഓഫ് ട്രാവങ്കൂറിലും ചിത്രത്തിൻറെ വിജയാഘോഷം നടന്നു. വൻ വരവേൽപ്പാണ് സ്ഥലത്തും ജനപ്രിയ നായകന് ലഭിച്ചത്. ചിത്രത്തിൻറെ വിജയത്തിന് എല്ലാ പ്രേക്ഷകരോടും ദിലീപ് നന്ദി പറഞ്ഞു.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ സിനിമ ഇപ്പോഴും ഹൗസ്ഫുളായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ദിലീപിനൊപ്പം മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ കഥാപാത്രമായിരുന്നു സിദ്ധിഖിന്റെ അച്ഛന്‍ റോള്‍. സിനിമയില്‍ ഉടനീളം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് സിദ്ധിഖിന്റെതൈന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വച്ചിരുന്നു.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ വയാകോം 18 ആദ്യമായി നിർമിച്ച മലയാള ചിത്രം കൂടിയാണിത്. ടു കൺട്രീസിനു ശേഷം മമത ദിലീപിൻറെ നായികയായി എത്തിയ ചിത്രമാണ് ബാലൻ വക്കീൽ. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തിൽ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Leave a Reply

Top