You are here
Home > Entertainment > ജിപ്സാ ബീഗം നായികയായ കാമസൂത്രം ഷോർട്ട് ഫിലിം പുറത്തിറങ്ങി..!!

ജിപ്സാ ബീഗം നായികയായ കാമസൂത്രം ഷോർട്ട് ഫിലിം പുറത്തിറങ്ങി..!!

എല്ലാവര്‍ക്കും അറിയുന്ന ഒരു പ്രണയ കഥ, എന്നാല്‍ എല്ലാവരും പറയാന്‍ മടിയ്ക്കുന്ന…ഒരു പക്ഷേ, പറയാന്‍ അറയ്ക്കുന്ന ഒരു കഥ, അത് ധൈര്യമായി പറയാന്‍ ശ്രമിയ്ക്കുകയാണ് ഞങ്ങള്‍.. കാമസൂത്രം എന്ന പേരു പോലും അത്തരത്തില്‍ ഒരു തുറന്നു പറച്ചിലാണ്. ‘An immoral love story’ എന്ന ടാഗ് ലൈന്‍ കൂടി ആകുമ്പോള്‍ കഥാസാരം എല്ലാവര്‍ക്കും എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ സാധിയ്ക്കും.

കാമസൂത്രം ഒരു കൊച്ചു സിനിമയാണ്. കുടുംബത്തിനുള്ളിലെ സുദൃഡമായ ബന്ധങ്ങള്‍ക്കുപരിയായി മറ്റ് സുഖങ്ങള്‍ തേടി പോകുന്നവരെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലും അതിന്റെ അപകടാവസ്ഥകളും ഈ കൊച്ചു ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

2018ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സുഡാനിയ ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ച നൗഫല്‍ അബ്ദുള്ളയാണ് കാമസൂത്രത്തിന്റെയും എഡിറ്റിംഗ് ചെയ്തിരിയ്ക്കുന്നത്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിന് സംഗീതം നല്‍കിയ വരുണ്‍ ഉണ്ണിയാണ് സംഗീതസംവിധാനം.

Leave a Reply

Top