You are here
Home > Latest News > മരണമാസ്സിൽ ആവേശമായി കൽക്കി: റിവ്യൂ വായിക്കാം..!!

മരണമാസ്സിൽ ആവേശമായി കൽക്കി: റിവ്യൂ വായിക്കാം..!!

ടോവിനോ തോമസിന്റെ ആദ്യ പക്കാമാസ് ചിത്രം എന്ന വിശേഷണങ്ങളുമായാണ് കല്‍ക്കി ഇന്ന് തിയറ്ററുകളില്‍ റിലീസ് ആയത്. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടോവിനോ എത്തുന്നത്. സംയുക്താ മേനോനാണ് ചിത്രത്തിലെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രം. മറ്റു ഒട്ടനവധി താരങ്ങളും ചിത്രത്തിലുണ്ട്. സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ട്രൈലറിലും ടീസറിലും കാണിച്ചിരിക്കുന്ന പോലെ ഒരു പക്കാ മാസ്സ് ആയിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കേളര തമിഴ്നാട് ബോർഡറിൽ ഉള്ള നഞ്ചങ്കോട്ട എന്ന ഗ്രാമത്തിന്റെ താറു മാറായ രാഷ്ട്രീയ സാമൂഹിക അവസ്ഥയെ മുൻനിർത്തിയാണ് കഥയുടെ ആരംഭം ക്രമസമാധാനം താറുമാറായ നഞ്ചങ്കോട്ടയിലെക്ക് പോലീസ് ഓഫീസറായി എത്തുന്ന ടൊവിനോ കഥാപാത്രം പ്രേക്ഷകരെ ആവേശത്തിലാക്കുന്നു. പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

രാഷ്ട്രീയവും പോരാട്ടവും പൊലീസുമായി മാസ് പരിവേഷത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാട്ടിൽ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന വില്ലനും അവയെ എതിർക്കുന്ന നായക കഥാപാത്രവും തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. വീരം, രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ശിവജിത്ത് പദ്മനാഭന്‍ ആണ് വില്ലന്‍. എടുത്തു പറയേണ്ടത് ജെയ്ക്സ് ബിജോയുടെ ത്രസിപ്പിക്കുന്ന ബിജിഎം ആണ്.

ഹരീഷ് ഉത്തമന്‍, അനീഷ്, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശിവജിത്ത്, ജയിംസ് ഏലിയ, അഞ്ജലി നായര്‍, അപര്‍ണ നായര്‍, സുധീഷ് എന്നിങ്ങനെയുള്ള എല്ലാ താരങ്ങളും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. മൊത്തത്തിൽ പറഞ്ഞാൽ എല്ലാവരും ചിത്രത്തിൽ അടിച്ചു പൊളിച്ചു തങ്ങളുടെ ജോലി ഗംഭീരം ആക്കി എന്ന് വേണം പറയാൻ.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ. വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിച്ചത്.

Leave a Reply

Top