You are here
Home > Latest News > കേംബ്രിഡ്ജ് പുസ്തകത്തിന്‍റെ മുഖചിത്രമായി സുരേഷ് ഗോപി; തിളങ്ങി ‘കളിയാട്ടം’

കേംബ്രിഡ്ജ് പുസ്തകത്തിന്‍റെ മുഖചിത്രമായി സുരേഷ് ഗോപി; തിളങ്ങി ‘കളിയാട്ടം’

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. നായക സങ്കൽപങ്ങളെ അപ്പാടെ തിരുത്തിക്കുറിച്ച് കണ്ണൻ പെരുമലയനായി തകർത്താടിയത് സുരേഷ് ഗോപിയായിരുന്നു. തീചാമുണ്ടി കോലം കെട്ടി കണ്ണൻ പെരുമലയൻ നടന്ന് കയറിയത് ദേശീയ പുരസ്കാരത്തിലേക്ക് കൂടിയാണ്. വില്യം ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’ എന്ന കൃതിയെ ആധാരമാക്കിയാണ് ‘കളിയാട്ടം’ ഒരുക്കിയത്. അന്ന് ദേശീയ പുരസ്കാരത്തിലേക്ക് നടന്നു കയറിയെങ്കിൽ ഇന്ന് മറ്റൊരു അംഗീകാരമാണ് ചിത്രത്തെ തേടിയെത്തിരിക്കുന്നത്. സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പങ്ക് വച്ചിരിക്കുന്നത്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച, ‘ഷേക്സ്പിയർ ആൻഡ് വേൾഡ് സിനിമ’ എന്ന പഠന പുസ്തകത്തിന്റെ കവർ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് കളിയാട്ടത്തിലെ, സുരേഷ് ഗോപിയുടെ ഒഥല്ലോ വേഷമാണ്. ക്യൂൻസ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് റീഡറായ മാർക് തോർട്ടൺ ബർമറ്റ് എഴുതിയതാണ് പുസ്തകം. ലോകം ചർച്ചചെയ്യുന്ന തലത്തിൽ കളിയാട്ടത്തിലെ പ്രകടനം തിരഞ്ഞെടുക്കപ്പെട്ടതിൻറെ തെളിവുകൂടിയാണ് ഈ കവർ ചിത്രം.

Leave a Reply

Top