You are here
Home > Entertainment > ഗംഭീര അഭിപ്രായങ്ങളുമായി കക്ഷി അമ്മിണിപ്പിള്ള..!! പ്രദീപൻ മഞ്ഞോടിയെ ഏറ്റെടുത്തു പ്രേക്ഷകർ..!!

ഗംഭീര അഭിപ്രായങ്ങളുമായി കക്ഷി അമ്മിണിപ്പിള്ള..!! പ്രദീപൻ മഞ്ഞോടിയെ ഏറ്റെടുത്തു പ്രേക്ഷകർ..!!

ആസിഫ്‌ അലി നായകൻ ആയ ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള ഇന്ന് പ്രദർശനത്തിന് എത്തി. ദിന്‍ജിത്ത് അയ്യത്താർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മാണം. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരന്‍ ആണ് എത്തുന്നത്. സ്വാതന്ത്രം അർദ്ധരാത്രിയിൽ, അങ്കമാലി ഡയറീസ്‌ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. ആസിഫ് അലി അഭിഭാഷകന്റെ വേഷത്തിൽ എത്തിയ ചിത്രമാണ് അമ്മിണി പിള്ള.

ചിരിയിലും നർമ്മത്തിലും പൊതിഞ്ഞ് സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ അവതരിപ്പിക്കുകയാണ് ‘കക്ഷി​ അമ്മിണിപ്പിള്ള’. സമൂഹത്തിൽ കൂടിക്കൂടി വരുന്ന വിവാഹമോചനകേസുകളെയും അതിനു പിറകിലെ കാരണങ്ങളെയും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രം. കുടുംബക്കോടതിയും ഗാർഹികപ്രശ്നങ്ങളുമൊക്കെയായി മലയാളസിനിമ പലകുറി ചർച്ച ചെയ്ത വിഷയം തന്നെയാണ് ‘കക്ഷി അമ്മിണിപ്പിള്ള’യിലും വരുന്നതെങ്കിലും അവതരണത്തിലെ പുതുമ കൊണ്ട് പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോവാൻ സംവിധായകൻ ദിൽജിത്ത് അയ്യത്താന് സാധിച്ചിട്ടുണ്ട്.

ആസിഫ് അലിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറുകയാണ് അഡ്വക്കറ്റ് പ്രദീപൻ. സ്ഥിരം ബിടെക്ക് വിദ്യാർത്ഥി, അലസയൗവ്വനം വേഷങ്ങളിൽ നിന്നും മാറി രാഷ്ട്രീയ പ്രവർത്തനവും അൽപ്പം കുശാഗ്രബുദ്ധിയും തരികിടകളുമൊക്കെയുള്ള വക്കീലായി ആസിഫ് അലി തിളങ്ങുന്നുണ്ട്. ആസിഫിനോളം തന്നെ തുല്യപ്രാധാന്യത്തിലാണ് അഹമ്മദ് സിദ്ദിഖിയുടെ കഥാപാത്രവും അവതരിപ്പിക്കപ്പെടുന്നത്. ആ കഥാപാത്രത്തിന് മറ്റാരെയും പെട്ടെന്ന് സങ്കൽപ്പിക്കാനാവാത്ത അത്രയും സ്വാഭാവികതയോടെയാണ് അഹമ്മദ് സിദ്ദിഖിയുടെ അഭിനയം.

കാന്തിയായി എത്തിയ ഷിബിലയും പ്രേക്ഷകരുടെ ഇഷ്ടം കവരും. കഥാപാത്രത്തിനു വേണ്ടി നടത്തിയ കഠിന പ്രയത്നങ്ങളുടെ പേരിലാണ് സിനിമ റിലീസ് ചെയ്യും മുൻപ് ഷിബില ശ്രദ്ധിക്കപ്പെട്ടതെങ്കിൽ, സിനിമ കണ്ടിറങ്ങുമ്പോൾ തന്റെ കഥാപാത്രത്തിനു നൽകിയ പൂർണതയുടെ പേരിലാവും ഷിബിലയുടെ കാന്തി ഓർക്കപ്പെടുക.

ബേസിൽ ജോസഫ്, അശ്വതി മനോഹരൻ, സുധീഷ്, വിജയരാഘവൻ നിർമ്മൽ പാലാഴി, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, ലുക്ക്‌മാൻ തുടങ്ങിയവരെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആസിഫ് അലി- ബേസിൽ- അഹമ്മദ് സിദ്ദിഖി- നിർമ്മൽ പാലാഴി എന്നിവരുടെ കോമ്പിനേഷൻ സീനുകളാണ് പലപ്പോഴും തിയേറ്ററുകളിൽ ചിരിയുണർത്തുന്നത്. ബാഹുൽ രമേശിന്റെ ഛായാഗ്രഹണവും ചിത്രത്തിലെ പാട്ടുകളും മികവു പുലർത്തുന്നു.

Leave a Reply

Top