You are here
Home > Entertainment > പുത്തൻ സിനിമാനുഭവം സമ്മാനിച്ച് കക്ഷി അമ്മിണിപ്പിള്ള; പ്രേക്ഷകർക്ക് ചിരിയിൽ പൊതിഞ്ഞ സന്ദേശം സമ്മാനിച്ച് ആസിഫ് അലി ചിത്രം ഹിറ്റിലേക്ക്..!

പുത്തൻ സിനിമാനുഭവം സമ്മാനിച്ച് കക്ഷി അമ്മിണിപ്പിള്ള; പ്രേക്ഷകർക്ക് ചിരിയിൽ പൊതിഞ്ഞ സന്ദേശം സമ്മാനിച്ച് ആസിഫ് അലി ചിത്രം ഹിറ്റിലേക്ക്..!

യുവ താരം ആസിഫ് അലി നായകനായി എത്തിയ പുതിയ ചിത്രമായ കക്ഷി അമ്മിണി പിള്ള ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സനിലേഷ് ശിവൻ ആണ്. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്‌. ആസിഫ് അലിയോടൊപ്പം അഹമ്മദ് സിദ്ദിഖി, ശിബില എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു കോമഡി ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഒരുപാട് ചിരി സമ്മാനിക്കുന്നതിനു ഒപ്പം തന്നെ ഒരു മികച്ച സന്ദേശവും ഈ ചിത്രം നൽകുന്നുണ്ട്.

മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളാലും സമ്പന്നമായ ഈ ചിത്രത്തിലെ കോടതി രംഗങ്ങൾ ഏറെ രസകരമാണ്. ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധീർ പറവൂർ, ശിവദാസൻ, സരസ ബാലുശേരി, അശ്വതി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ബാഹുൽ രമേശ് ആണ്. സൂരജ് ഇ എസ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സാങ്കേതികമായും ഏറെ മികവ് പുലർത്തുന്നു. തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ആണ് കക്ഷി അമ്മിണിപ്പിള്ളയുടെ കഥ വികസിക്കുന്നത്. പ്രദീപൻ മാഞ്ചോടി എന്ന വക്കീലും ലോക്കൽ രാഷ്ട്രീയക്കാരനുമായ കഥാപാത്രത്തെ ഏറെ രസകരമായാണ് ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. അരുൺ മുരളീധരൻ, സാമുവൽ എബി എന്നിവർ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നപ്പോൾ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്.

Leave a Reply

Top