You are here
Home > Uncategorized > ‘കക്ഷി അമ്മിണിപ്പിള്ള’ വിജയം തുടർക്കഥയാക്കാൻ ആസിഫ് ജൂൺ 28ന് എത്തും..!!

‘കക്ഷി അമ്മിണിപ്പിള്ള’ വിജയം തുടർക്കഥയാക്കാൻ ആസിഫ് ജൂൺ 28ന് എത്തും..!!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് റിലീസിനെത്തും. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായ ‘OP.160/18 കക്ഷി അമ്മിണിപ്പിള്ള’. സംവിധാനം ചെയ്യുന്നത് ദില്‍ജിത്ത് അയ്യത്താൻ ആണ്. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അഡ്വ. കെ പ്രദീപൻ മഞ്ഞോടി എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. വിവാഹിതനാണ്. ഭാര്യ നിമിഷ. അമ്മയും ചേട്ടൻ പ്രകാശനും കൂടെയുണ്ട്.നാളെ രാഷ്ട്രയത്തിൽ ഉന്നത പദവി ലഭിക്കുമെന്ന വിശ്വാസത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പ്രദീപന് പറയത്തക്ക കേസ്സൊന്നുമില്ല.

എങ്ങനെയെങ്കിലും പയറ്റി തെളിയാൻ അവസരത്തിനായി നിൽക്കുമ്പോൾ വക്കീൽ കൂടിയായ സുഹൃത്ത് ഷംസു വഴി ഒരു പെറ്റി കേസ്സ് പ്രദീപന് ലഭിക്കുന്നത്.അങ്ങനെ ചെറുപ്പക്കാരനായ അമ്മിണിപ്പിള്ളയുടെ വക്കാലത്ത് പ്രദീപ് ഏറ്റെടുക്കുന്നു. വെറും നിസ്സാരമായ ആ കേസ്, പ്രദീപ് തന്റെ താല്പര്യത്തിനായി മറ്റൊരു രുപഭാവം നല്കി ഒരു വിവാദത്തിൽ ബോധപൂർവ്വം എത്തിക്കുന്നു. അതോടെ ഈ കേസ്സും പ്രദീപും ചർച്ചാവിഷയമാകുന്നു. തുടർന്നുണ്ടാകുന്ന രസകരങ്ങളായ മൂഹുർത്തങ്ങളാണ് ഒ പി 160/18 കക്ഷി അമ്മണിപ്പിള്ള ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അനിമേഷൻ ഡയറക്ടറും വിഷ്വൽ ഇഫ്കറ്റ് ക്രീയേറ്റീവ് ഡയറക്ടരുമാര ദിൻജിത്ത് അയ്യത്താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കക്ഷി അമ്മിണിപ്പിള്ള’ നർമത്തിനു പ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ഴോണർ ചിത്രമാണ്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. ഷിബിലയാണ് ചിത്രത്തിലെ മറ്റൊരു നായിക. കേരളിത്തില്‍ 120ല്‍ പരം സ്ക്രീനില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇഷ്കിന് ശേഷം E4 Entertainment ആണ് തീയേറ്ററില്‍ എത്തിക്കുന്നത്.

വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി അഭിനയിക്കുന്ന ചിത്രമാണ് ‘OP.160/18 കക്ഷി അമ്മിണിപ്പിള്ള’. ‘ഉയരെ’യിലെയും ‘വൈറസി’ലെയും ആസിഫിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.

Leave a Reply

Top