You are here
Home > Entertainment > ക്ലീൻ ‘U’ സെർട്ടിഫിക്കറ്റുമായി കക്ഷി അമ്മിണിപ്പിള്ള നാളെ തിയറ്ററുകളിൽ..!!

ക്ലീൻ ‘U’ സെർട്ടിഫിക്കറ്റുമായി കക്ഷി അമ്മിണിപ്പിള്ള നാളെ തിയറ്ററുകളിൽ..!!

ആസിഫ് അലി നായകനായി നവാഗതനായ ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒ. പി. 160/18 കക്ഷി:അമ്മിണിപ്പിള്ള’ നാളെ റിലീസിനെത്തും. ചിത്രത്തിന് ‘U’ സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. പ്രദീപന്‍ എന്ന അഭിഭാഷകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഒരു യുവജനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രദീപന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു സീറ്റ് തനിക്ക് നല്‍കുമെന്ന പ്രതീക്ഷയുള്ള ആളുമാണ്. ചിത്രത്തില്‍ പുതുമുഖതാരം അശ്വതി മനോഹറാണ് നായികയായി എത്തുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വിവാഹ മോചനക്കേസ് ഏറ്റെടുക്കുന്ന വക്കീലും പ്രശ്നങ്ങളുമൊക്കെയായാണ് ചിത്രം മുന്നേറുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.

സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സനിലേഷ് ശിവന്‍. ബാഹുല്‍ രമേശാണ് ഛായാഗ്രഹണം. അരുണ്‍ മുരളീധരന്‍, സാമുവല്‍ എബി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. പശ്ചാത്തലസംഗീതം ജേക്‌സ് ബിജോയ്. ആസിഫിനൊപ്പം വിജയരാഘവന്‍, ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദിഖ്, നിര്‍മല്‍ പാലാഴി, മാമുക്കോയ, രാജേഷ് ശര്‍മ്മ, ശിവദാസന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Leave a Reply

Top