You are here
Home > Uncategorized > ഇത്തവണ ചിരിയും ആവേശവുമായി ജീത്തു ജോസെഫ്; കാളിദാസ് ജയറാം ചിത്രം പ്രേക്ഷക പ്രീതി നേടുന്നു..!

ഇത്തവണ ചിരിയും ആവേശവുമായി ജീത്തു ജോസെഫ്; കാളിദാസ് ജയറാം ചിത്രം പ്രേക്ഷക പ്രീതി നേടുന്നു..!

ജീത്തു ജോസെഫ് സംവിധാനം നിർവഹിച്ചിരിക്കുന്ന മിസ്റ്റർ ആൻഡ് മിസ് റൗഡി ആയിരുന്നു കഴിഞ്ഞയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത പ്രധാന ചിത്രങ്ങളിൽ ഒന്ന്. ഭാര്യ ലിന്റായോടൊപ്പം ജീത്തു തന്നെയാണ് രചന നിർവഹിച്ചിരിക്കുന്നത്. കാളിദാസ് ജയറാം , അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനും ജീത്തു ജോസെഫും ചേർന്നാണ്. തന്റെ പതിവ് ശൈലിയായ ത്രില്ലർ ചിത്രങ്ങളിൽ നിന്ന് മാറി തമാശയും ആവേശവും നിറച്ച ഒരു ഫാമിലി എന്റെർറ്റൈനെർ ആയാണ് ജീത്തു ജോസെഫ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കൊട്ടേഷൻ ഗ്യാങ് ഉണ്ടാക്കാൻ വേണ്ടി നടക്കുന്ന അഞ്ചു യുവാക്കളുടെയും അവർക്കിടയിലേക്ക് കടന്നു വരുന്ന തന്റേടിയായ ഒരു പെൺകുട്ടിയുടെയും കഥയാണ് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നത്.

യുവ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഈ ചിത്രം ആദ്യാവസാനം തമാശകൾ നിറച്ചാണ് കഥ പറഞ്ഞിരിക്കുന്നത്. അതിനൊപ്പം തന്നെ ആക്ഷനും ആവേശം നിറക്കുന്ന കഥാസന്ദര്ഭങ്ങൾക്കും ഈ ചിത്രത്തിൽ പ്രാധാന്യം ഉണ്ട്. മൈ ബോസ് എന്ന ദിലീപ് നായകനായ ചിത്രത്തിന് ശേഷം ഇത്രയധികം ഹ്യൂമർ ഉള്ള മറ്റൊരു ജീത്തു ജോസെഫ് ചിത്രം വേറെ വന്നിട്ടില്ല എന്ന് തന്നെ പറയാം. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗണപതി, ഷെബിൻ ബെൻസൺ, വിഷ്ണു ഗോവിന്ദൻ, വിജയ് ബാബു, സായ് കുമാർ, ഷഹീൻ സിദ്ദിഖ്, വിജയരാഘവൻ, എസ്തർ അനിൽ, ജോയ് മാത്യു, നസീർ സംക്രാന്തി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സതീഷ് കുറുപ്പ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം നൽകിയത് അനിൽ ജോൺസണും എഡിറ്റ് ചെയ്തത് അയൂബ് ഖാനും ആണ്.

Leave a Reply

Top