You are here
Home > Latest News > ജമ്മുകാശ്മീരിലെ ലെത്പോറയിൽ കാർ ബോംബ് സ്ഫോടനം. 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു..!!

ജമ്മുകാശ്മീരിലെ ലെത്പോറയിൽ കാർ ബോംബ് സ്ഫോടനം. 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു..!!

ജമ്മുകാശ്മീരിലെ ലെത്പോറയിൽ കാർ ബോംബ് സ്ഫോടനം. 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു. സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു തീവ്രവാദി ആക്രമണം. 40ൽ അധികം പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന.പുൽവാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരർ സ്ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു ആക്രമണം. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. രണ്ടായിരത്തഞ്ഞൂറോളം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Top