You are here
Home > Latest News > ഹസനാണ് ഹീറോ; കുഞ്ഞിനെ എത്തിച്ച ആംബുലന്‍സിലെ നാല്‍വര്‍ സംഘം ഇവരാണ്…!!

ഹസനാണ് ഹീറോ; കുഞ്ഞിനെ എത്തിച്ച ആംബുലന്‍സിലെ നാല്‍വര്‍ സംഘം ഇവരാണ്…!!

ഹൃദ്രോഗം ബാധിച്ച 15 ദിവസം പ്രായമായ കുഞ്ഞുമായി മംഗലാപുരത്ത് നിന്നും തിരിച്ച ആംബുലൻസ് അഞ്ചര മണിക്കൂർ കൊണ്ടാണ് എറണാകുളം അമൃത ആശുപത്രിയിൽ എത്തിയത്. അഞ്ച‌ര മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററാണ്. സോഷ്യൽ മീഡിയയിൽ അടക്കം ഒട്ടേറെപേർ ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് യാത്ര തിരിച്ചതുമുതൽ വഴിയരികിൽ കാത്തുനിന്ന സന്നദ്ധ പ്രവർത്തകരും പൊലീസും നാട്ടുകാരും എല്ലാം വാഹനത്തിന് വഴിയൊരുക്കി. എന്നാൽ ഈ ദൗത്യത്തിലെ യഥാര്‍ത്ഥ ഹീറോ ആംബുലൻസ് ഓടിച്ചിരുന്ന കാസർകോട് ഉദുമ സ്വദേശി ഹസനാണ്.

ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസൻ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബർ 10ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ആർസിസിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസൻ രോഗിയെ എത്തിച്ചിട്ടുണ്ട്.

Leave a Reply

Top