You are here
Home > Entertainment > പ്രേക്ഷക കയ്യടി നേടി കുമ്പളങ്ങി കൂട്ടം..!!!

പ്രേക്ഷക കയ്യടി നേടി കുമ്പളങ്ങി കൂട്ടം..!!!

വരുംനാളുകളില്‍ വാഴ്ത്തപ്പെടാന്‍ സാധ്യതയുള്ള ഒരുപാട് സംഗതികളുണ്ടു കുമ്പളങ്ങി നൈറ്റ്സില്‍ .തങ്ങളുടെ അഭിനയമികവിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോവുന്ന സൌബിന്‍ ഷാഹിറും ഫഹദും ,ഷൈജു ഖാലിദിന്റെ “സ്വാഭാവികമായി “മനോഹരമായ രാത്രികാഴ്ചകള്‍ ,സുഷിന്റെ സംഗീതം .. ത്രീ ആക്റ്റ് ഘടനയെ പിന്തുടരാതെ മുന്നേറുന്ന സിനിമയ്ക്ക് ഗംഭീര എന്‍റ് പഞ്ച് നല്‍കുന്ന ,ക്ലൈമാക്സിന് മുന്‍പുള്ള സീനുകള്‍ ..ഫാമിലി ഡ്രാമയെന്ന രീതിയില്‍ പരിപൂര്‍ണമായി വര്‍ക്കൌട്ട് ആവാന്‍ ഈ ഘടകങ്ങളൊക്കെ പ്രധാനമാവുന്നുണ്ടെങ്കിലും സിനിമയുടെ അടിത്തറ ചില രണ്ടു കുടുബങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന ചില കഥാസന്ദര്‍ഭങ്ങളിലാണ് .

ആദ്യത്തേതു സജിയുടെയും ബോബിയുടെമൊക്കെ വീടാണ് .ഒരു വാതിലിന്റെ അടച്ചുറപ്പ് പോലുമില്ലാത്ത ,എങ്ങനെയോ ജീവിതംതള്ളിനീക്കുന്ന നെപ്പോളിയന്റെ നാല് മക്കൾ.നന്നാവണമെന്ന ചിന്ത പോലും അപഹാസ്യമാവുന്ന,ഭൂതകാലദുരന്തങ്ങൾ ഇനിയൊരു തിരിച്ചുവരവില്ലാത്ത ചിതറിച്ചു കളഞ്ഞ കുടുംബപശ്ചാത്തലം.സജിയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ഇന്ററാക്ഷനുകളെ തീവ്രമാക്കുന്നത് മേല്പറഞ്ഞപോലെ അവരുടെ ഭൂതകാലമാണു് . ഫ്ലാഷ് ബാക്കുകളിലേക്ക് പോവുന്നതിനു പകരം സ്വാഭാവികമായ എന്നാൽ അർത്ഥസമ്പുഷ്ടമായ മോണോലോഗുകളിലൂടെ സജിയും ബോബിയുമൊക്കെ പാസ്റ്റിനെ ഓർത്തെടുക്കുന്നത്,അവരുടെ നിസ്സഹായാവസ്ഥയുടെ പലതലങ്ങൾ ,അവരീ അവസ്ഥകളോട് പൊരുത്തപ്പെടുന്നത് എന്നിവയൊക്കെ ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളായി മാറുന്നുണ്ട്.

ഷമ്മിയെന്ന ,ബേബിയുടെ കുടുംബത്തിലെ വെടക്ക്, തുടക്കത്തിൽ ചിരിപ്പിക്കുകയും പിന്നീട് ഭയപ്പാടോടെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ആറ്റംബോംബാണ്‌ .തനിക്ക് ലഭിക്കുന്ന പ്രിവിലേജിനെ ഷമ്മി തന്റെ ആണധികാരമുറപ്പിക്കാനുപയോഗിക്കുന്ന കഥാസന്ദർഭങ്ങൾ കുമ്പളങ്ങളങ്ങി നൈറ്സിലെ ഏറ്റവും സിനിമാറ്റിക് ആയ രംഗങ്ങൾക്കാണ് വഴിവെക്കുന്നത്.സജിയുടെ കുടുംബം അവരുടെ സ്വഭാവം പോലെ കാര്യമായ ലക്ഷ്യമില്ലാതെ നറേറ്റിവിൽ പ്രത്യക്ഷപ്പെടുമ്പോൾ ഷമ്മിയും അയാളുടെ അധികാരവാഴ്ചയും കൃത്യമായ ഡ്രാമ ബിൽഡപ്പ് സിനിമയിൽ കൊണ്ടുവരുന്നുണ്ട് .ത്രീ ആക്ട് ഘടനയെ പിന്തുടരാതെ വികസിക്കുന്ന സിനിമക്ക് കൊമേഴ്‌സ്യൽ ഓടിയൻസിനും സ്വീകാര്യമായ എന്റ് പഞ്ച് ലഭിക്കുന്നത് ഷമ്മിയുടെ ക്യാരക്റ്റർ ഡെവലപ്മെന്റിലൂടെയാണ്.

കൃത്യമായ ഘടനയെ പിന്തുടരുക എവിടെയും ഒരു പരാധീനതയല്ലാത്തതിനാൽ ഈ കഥാസന്ദർഭങ്ങൾ പൂർണമായും പ്ളേ ചെയ്ത് അവസാനിപ്പിക്കാനുള്ള സംവിധായകന്റെയും എഡിറ്ററുടെയുമൊക്കെ നിലപാട് കൃത്യമായി വർക്ക്ഔട് ആവുന്നുണ്ട് കുമ്പളങ്ങിയിൽ. ഒരുപക്ഷെ കൊമേഴ്‌സ്യൽ ഓഡിയന്സിനെ അല്പമൊന്നു നെറ്റിചുളിപ്പിക്കാൻ സാധ്യതയുള്ളത് ചിലപ്പോൾ വളരെ സമയമെടുത്തു സീക്വൻസുകളെ വെളിവാക്കുന്ന ,ചിലപ്പോൾ വളരെ abrupt ആയി വന്നുപോവുന്നു തോന്നിപ്പിക്കുന്ന എഡിറ്റിങ് പാറ്റേൺ ആണ് .പക്ഷെ അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ,കഥാസന്ദര്ഭങ്ങളിലെ ഇമോഷണൽ ഡെപ്തുമൊന്നും ഇത്തരം സാങ്കേതികകളിലേക്ക് ശ്രദ്ധ പോവാൻ അനുവദിക്കാത്ത രീതിയിൽ സിനിമയെ എൻഗേജിങ് ആക്കുന്നുണ്ട് .

Leave a Reply

Top