You are here
Home > Entertainment > ‘നിങ്ങളുടെ മുന്നിലുള്ള ഒരോ പ്രകടനങ്ങളും എൻ്റെ നടനിൽ വല്ലാത്ത ആഹ്ലാദമുണ്ടാക്കുന്നു’ മരക്കാർ ലൊക്കേഷൻ അനുഭവം പങ്കുവച്ചു ഹരീഷ് പേരാടി

‘നിങ്ങളുടെ മുന്നിലുള്ള ഒരോ പ്രകടനങ്ങളും എൻ്റെ നടനിൽ വല്ലാത്ത ആഹ്ലാദമുണ്ടാക്കുന്നു’ മരക്കാർ ലൊക്കേഷൻ അനുഭവം പങ്കുവച്ചു ഹരീഷ് പേരാടി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചരിത്ര സിനിമ, മരക്കാര്‍ അറബികടലിന്‍റെ സിംഹം. നവംബറിലാണ് ഹെെദരാബാദില്‍ ചിത്രീകരണം ആരംഭിച്ചത്. കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. മധു, പ്രഭു തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമാകും. മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരാണ് നായികമാർ. അഭിനേതാക്കളുടെ നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തിറങ്ങിയിരുന്നു. പ്രിയദര്‍ശനും ഐ. വി. ശശിയുടെ മകന്‍ അനിയും ചേര്‍ന്നാണ് തിരക്കഥ. താര നിരകള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഹരീഷ് പേരടിയും എത്തുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍

‘പ്രിയൻ സാർ നിങ്ങൾ എത്ര വലിയ മനുഷ്യനാണെന്ന് നിങ്ങളുടെ കൂടെ കുറച്ച് ദിവസങ്ങൾ കഴിയാൻ ഭാഗ്യമുണ്ടായപ്പോഴാണ് മനസ്സിലായത് …കലാകാരനെ ഇങ്ങിനെ ബഹുമാനിക്കുന്ന ഒരു മനുഷ്യൻ… നിങ്ങളുടെ മുന്നിലുള്ള ഒരോ പ്രകടനങ്ങളും എന്റെ നടനിൽ വല്ലാത്ത ആഹ്ലാദമുണ്ടാക്കുന്നു… പരിക്ഷക്ക് എത്ര മാർക്ക് കിട്ടി എന്നറിയാൻ കാത്തു നിൽക്കുന്ന കുട്ടിയോട് ഇതല്ലാ… ഇനിയെഴുതാനുള്ളതാണ് പരീക്ഷ എന്ന ഓർമ്മപ്പെടുത്തുന്ന ഒരു യഥാർത്ഥ അദ്ധ്യാപകനായി മാറുമ്പോൾ … സാർ നിങ്ങളെന്റജിവിതത്തിൽ അടയാളങ്ങളുണ്ടാക്കുന്നു… “മരക്കാർ അറബികടലിന്റെ സിംഹം” ..

Leave a Reply

Top