You are here
Home > Entertainment > കാളിദാസ് ജയറാം നായകനാകുന്ന ‘ഹാപ്പി സർദാർ’ ഷൂട്ടിങ് ആരംഭിച്ചു..!!

കാളിദാസ് ജയറാം നായകനാകുന്ന ‘ഹാപ്പി സർദാർ’ ഷൂട്ടിങ് ആരംഭിച്ചു..!!

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം ‘ ഹാപ്പി സര്‍ദാര്‍’ പഞ്ചാബിൽ ഷൂട്ടിങ് ആരംഭിച്ചു. ഗീതിക സുദീപ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തിൽ ഹാപ്പി സിംഗ് എന്ന സര്‍ദാറായി ആണ് കാളിദാസ് എത്തുന്നത്. അച്ചിച്ച സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ് നിര്‍മിക്കുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍. കാളിദാസന്റെ ആദ്യ ചിത്രമായ ‘പൂമരത്തില്‍ അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ഹാപ്പി സര്‍ദാറിലെ നായിക. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപീസുന്ദറാണ്. ഷൂട്ടിങ് ചിത്രങ്ങൾ കാണാം.

സുദീപും ഗീതികയും ആണ് ചിത്രം എഴുതിയതും. ഒരു ക്‌നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയ കഥ നര്‍മത്തില്‍ ചാലിച്ചു പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജാവേദ് ജഫ്‌റി , സിദ്ധിഖ് , സുരാജ് വെഞ്ഞാറന്മൂട് , ശ്രീനാഥ് ഭാസി , ബാലു വര്‍ഗീസ് , സിദ്ധി (ആനന്ദം ), കുപ്പി ,പിഷാരടി ,ഹരീഷ് കണാരന്‍ , ധര്‍മജന്‍ , ബൈജു , ശാന്തി കൃഷ്ണ , പ്രവീണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ & മിസിസ് റൗഡി ആണ് കാളിദാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന കാളിദാസ് ചിത്രം.

Leave a Reply

Top