You are here
Home > Entertainment > 96 എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗൗരി ഇനി മലയാള സിനിമയിലേക്ക്..!!

96 എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗൗരി ഇനി മലയാള സിനിമയിലേക്ക്..!!

പ്രേക്ഷകരെ ഗൃഹാതുരതയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ട ചിത്രമാണ് 96. അത്രമേല്‍ പ്രിയപ്പെട്ട ഭൂതകാല ഓര്‍മ്മകളിലേക്ക് നമ്മെ പിടിച്ചു വലിച്ചുകൊണ്ടുപോയ ചിത്രം. ചിത്രത്തില്‍ സേതുപതിക്കും തൃഷയ്ക്കും ഒപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൈാരാള്‍കൂടിയുണ്ട്. ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളിയായ ഗൗരി.ജി. കിഷന്‍. മലയാളികളുടെ പ്രിയപ്പെട്ട യുവനായകൻ സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് ഒരുക്കുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാള സിനിമയിലേയ്ക്ക് അരങ്ങേറുന്നത്. ജനുവരി അവസാന വാരത്തോടെ തൊടുപുഴയിൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിൽ നായകനും നായികയും ഇന്ന് ജോയിൻ ചെയ്തു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചായിരുന്നു. റേറ്റ്‌കോൺ സിനിമാസ് ടെ ബാന്നറിൽ തുഷാര്‍ എസ് നിര്‍മ്മിക്കുന്ന് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാലാണ്.

Leave a Reply

Top