You are here
Home > Entertainment > ഹിറ്റടിച്ച് ദിലീപ് ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട്..!! ഗംഭീര അഭിപ്രായവുമായി ബാലൻ വക്കീൽ..!!

ഹിറ്റടിച്ച് ദിലീപ് ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട്..!! ഗംഭീര അഭിപ്രായവുമായി ബാലൻ വക്കീൽ..!!

ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ദിലീപ് – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ എത്തിയ ‘കോടതി സമക്ഷം ബാലൻ വക്കീൽ’. വിക്കൻ വക്കീലായി ജനപ്രിയനായകൻ എത്തിയപ്പോൾ ഇരുകയ്യും നീട്ടിയാണ് ജനം സ്വീകരിച്ചിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിക്കുന്നത്. മംമ്തയും, പ്രിയ ആനന്ദുമാണ്, ചിത്രത്തിൽ നായികമാരായി എത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകന്റെ മികച്ച തിരിച്ചുവരവ് ആണ് ചിത്രം എന്നാണ് കണ്ടവർ എല്ലാം പറയുന്നത്. ലൈസൻസ് ഇഷ്യൂ മൂലം ചില സ്ഥലങ്ങളിൽ ചിത്രം വൈകിയാണ് തുടങ്ങിയത്. എന്നിരുന്നാലും ആരാധകരുടെ ആവശേത്തിനു ഒട്ടും കുറവില്ലായിരുന്നു.

കമ്മാരസംഭവത്തിന് ശേഷം പുറത്തിറങ്ങുന്ന ദിലീപ് ചിത്രമാണ് ഇത്. ഒരിടവേളക്ക് ശേഷം, ദിലീപ് വെള്ളിത്തിരയിൽ വീണ്ടും വക്കീൽ കുപ്പായം അണിയുന്നു എന്നത് ചിത്രത്തിന്‍റെ ഒരു സവിശേഷതയാണ്. വളരെയധികം കഴിവുണ്ടായിട്ടും ജീവിതത്തിൽ രക്ഷപെടാൻ പറ്റാത്ത ജൂനിയർ വക്കീൽ ആണ് ബാലകൃഷ്ണൻ. വക്കീലന്മാർക് നാവണല്ലോ ഏറ്റവും മികച്ച ആയുധം, പക്ഷെ ബാലൻ വക്കീൽ വിക്കൻ ആണ്. കോളേജ് കാലഘട്ടത്തിൽ എല്ലാത്തിനും മുന്നിൽ നിന്നിരുന്ന, നേതൃപാടവവും ഉണ്ടായിരുന്ന ബാലൻ വക്കീലിന് കളിയാക്കലുകളുടെ ഇടയിലാണ് അയാളുടെ ആദ്യ കേസ് വിജയം സംഭവിക്കുന്നതും. എന്നാൽ വാദി പ്രതി ആവുന്ന അവസ്ഥയിലേക്ക് ബാലൻ വക്കീൽ വന്നു പെടുന്നു. ഇതിൽക്കൂടുതൽ ചിത്രത്തെക്കുറിച്ചു പറയുക ആണെങ്കിൽ അതൊരു സ്പോയിലർ ആയി തീരും അതുകൊണ്ട് തന്നെ ചിത്രം തിയറ്ററിൽ നിന്നും കണ്ടു ആസ്വദിക്കുക.

അച്ഛൻ വേഷത്തിൽ എത്തിയ സിദ്ധിക്കും, അളിയനായി എത്തിയ സുരാജ് വെഞ്ഞാറമൂടും ജനപ്രിയനായകനോടൊപ്പം തന്നെ കയ്യടി നേടി. ഏറെ അഭിന്ദനങ്ങൾ അർഹിക്കുന്നത് സിദ്ധിക്ക് ആണ്. അത്രമേൽ അടിപൊളിയായിരുന്നു അദ്ദേഹത്തിന്റെ പെർഫോമൻസ്. ആദ്യ പകുതിയുടെ ആത്മാവ് തന്നെ അദ്ദേഹം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിർവഹിച്ച ചിത്രത്തിന്​ വേണ്ടി സംഗീതം ഒരുക്കിയത് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ്. റിലീസിന് മുൻപേ തന്നെ ഗാനങ്ങളൊക്കെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധായകനായെത്തിയ ഈ ചിത്രം ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ വയാകോം 18 ആദ്യമായി നിർമിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതകൂടി നേടിയെടുത്തിട്ടുണ്ട്. ഈ ചിത്രത്തിൻറെ വിജയം മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാൻ ഈ പ്രൊഡക്ഷൻ കമ്പനിക്ക് കരുത്താവും എന്ന് തന്നെ കരുതാം.

Leave a Reply

Top